പശ്ചിമ ബംഗാളിലെ എംഎൽഎമാരുടെ ശമ്പളം ഇനി മുതൽ പ്രതിമാസം 40,000 രൂപ വീതം വർധിപ്പിക്കും. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇത് സംബന്ധിച്ച് നിയമസഭയിൽ അറിയിച്ചത്. എന്നാൽ, ദീർഘകാലമായി ശമ്പളമൊന്നും വാങ്ങാത്തതിനാൽ തന്റെ ശമ്പളത്തിൽ പരിഷ്‌കരണം ഉണ്ടാകില്ലെന്നും നിയമസഭയിൽ മമത വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പശ്ചിമ ബംഗാൾ നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം വളരെ കുറവായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനാലാണ് എംഎൽഎമാരുടെ മാസശമ്പളം 40,000 രൂപ വർധിപ്പിക്കാനാണ് തീരുമാനം. എംഎൽഎമാർക്ക് നേരത്തെ  പ്രതിമാസ ശമ്പളമായി 10,000 രൂപയും മന്ത്രിമാർക്ക് 10,900 രൂപയുമാണ് ലഭിച്ചിരുന്നത്. പുതിയ ശമ്പള പരിഷ്കരണത്തിന് ശേഷം ഇനി മുതൽ പ്രതിമാസം എംഎൽഎമാർക്ക് 50,000 രൂപയും മന്ത്രിമാർക്ക് 51,000-മാണ് ശമ്പളം മറ്റ് ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല.


എന്നാൽ വർദ്ധനയ്ക്ക് ശേഷം ജനപ്രതിനിധികളുടെ ശമ്പളത്തിന്റെ മുഴുവൻ വിശദാംശങ്ങളും മമത ബാനർജി വ്യക്തമാക്കിയില്ല. അലവൻസുകളും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്ന നിലയിലുള്ള അധിക ശമ്പളവും ഇതിൽ ഉൾപ്പെടുന്നുണ്ട്. എംഎൽഎമാരുടെ അലവൻസുകൾ വർധിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ശമ്പളം വർധിപ്പിക്കാൻ നിർദേശമില്ലെന്നാണ് മമത ബാനർജി പറഞ്ഞത്.


മുഖ്യമന്ത്രിയുടെ ശമ്പളം വർധിപ്പിച്ചില്ല


എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചപ്പോൾ എന്നാൽ മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ മാറ്റമില്ലാത്തത് നല്ല മാതൃകയല്ലെന്ന് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി പറഞ്ഞു. എല്ലാവരുടെയും ശമ്പളം വർധിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ശമ്പളം വർധിപ്പിച്ചിട്ടില്ല. നിങ്ങൾ ശമ്പളം വാങ്ങുന്നില്ലെന്ന് ഞങ്ങൾക്കെല്ലാം അറിയാം, അത് നിങ്ങളുടെ ഔദാര്യമാണ്. എന്നാൽ ഭാവി സാഹചര്യങ്ങൾ കണക്കിലെടുത്ത് ശമ്പളം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഭാവി കണക്കിലെടുത്ത്, നിങ്ങളുടെ ശമ്പളം ഔദ്യോഗികമായി വർദ്ധിപ്പിക്കട്ടെ. നിങ്ങളുടെ അലവൻസും വർദ്ധിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.എന്നാൽ, മുഖ്യമന്ത്രി ബാനർജി ഈ ആവശ്യം വിനയപൂർവം നിരസിച്ചു.


കേരളത്തിലെ ശമ്പളം


സംസ്ഥാനത്ത് 2018-ലാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും പെൻഷനും സർക്കാർ അവസാനമായി പരിഷ്കരിച്ചത്. നിയോജകമണ്ഡല അലവൻസ് (25000 രൂപ), ഫിക്സഡ് അലവൻസ് (2000 രൂപ), ടെലിഫോൺ അലവൻസ് (11000 രൂപ), ഇൻഫർമേഷൻ അലവൻസ് (4000 രൂപ), സംപ്യൂട്ടറി അലവൻസ് (8000 രൂപ), യാത്രാ അലവൻസ് (20000 രൂപ) എന്നിവ ഉൾപ്പെടെ 70000 രൂപയാണ് നിലവിൽ എം എൽ എമാർക്ക് പ്രതിമാസ ശമ്പളമായി ലഭിക്കുന്നത്. കൂടാതെ നിയമസഭാ സമിതികളുടെ ഭാഗമായി യാത്ര ചെയ്യുമ്പോൾ എം.എൽ.എമാർക്ക് യാത്രാബത്തയും നൽകും. എം.എൽ.എമാർക്ക് മെഡിക്കൽ റീഇംബേഴ്സ്മെന്റ്, റെസിഡൻഷ്യൽ ടെലിഫോൺ, കെ.എസ്.ആർ.ടി.സി ബസുകളിലും ബോട്ടുകളിലും സൗജന്യ യാത്രാ സൗകര്യം എന്നിവയും വാഗ്ദാനം ചെയ്യുന്നു.


ഓരോ എം.എൽ.എമാർക്കും 20 ലക്ഷം രൂപയിൽ കവിയാത്ത തുകയ്ക്ക് അപകട ഇൻഷുറൻസും എം.എൽ.എയുടെ രണ്ട് ജീവനക്കാർക്കും സ്റ്റാഫ് അലവൻസായി 20,000 രൂപ വീതം നിയമസഭാ സെക്രട്ടേറിയറ്റ് നേരിട്ട് നൽകും.
10 ലക്ഷം രൂപ വരെ പലിശ രഹിത വാഹന അഡ്വാൻസ്, കുറഞ്ഞ പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെ ഭവന നിർമ്മാണ അഡ്വാൻസ്, ഓരോ സാമ്പത്തിക വർഷവും 15,000 രൂപ ബുക്ക് അലവൻസ് എന്നിവയും ലഭിക്കും. പ്രതിവർഷം പരമാവധി 3 ലക്ഷം രൂപയ്ക്ക് വിധേയമായി ഇന്ധന കൂപ്പൺ, ഫ്ലൈറ്റ് കൂപ്പൺ അല്ലെങ്കിൽ ട്രെയിൻ കൂപ്പൺ എന്നിവയും എംഎൽഎമാർക്ക് തിരഞ്ഞെടുക്കാം.


അതേസമയം മന്ത്രിമാർക്ക്  അടിസ്ഥാന ശമ്പളമായി 2000 രൂപയും പ്രതിമാസ അലവൻസ്  33,400 രൂപയും യാത്ര അലവൻസ് 17,000 രൂപയും നിയോജകമണ്ഡലം അലവൻസായി 40,000 രൂപയാണ് മന്ത്രിമാർക്ക് ലഭിക്കുന്നത്. വാഹനവും താമസവും ഉൾപ്പെടെ സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും മന്ത്രിമാർക്ക് ലഭിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.