PM Kisan 13th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു എന്ന് ലഭിക്കും?
PM Kisan 13th Installment: സൂചനകള്‍ അനുസരിച്ച് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു പുതുവർഷത്തോടനുബന്ധിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തും.
PM Kisan 13th Installment: രാജ്യത്താകമാനമുള്ള നിര്‍ധനരായ കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana).
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വര്‍ഷം തോറും 6000 രൂപയുടെ ധനസഹായമാണ് നല്‍കിവരുന്നത്. ഈ തുക 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്.
ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 12 തവണയാണ് 2,000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയത്. ഈ തുക ഒക്ടോബര്‍ മാസത്തില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഇപ്പോള്‍ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കര്‍ഷകര്‍.
Also Read: Intelligent Zodiac Signs: ഈ രാശിയിലുള്ളവര്‍ ഏറെ ബുദ്ധിശാലികള്‍, ഇവരെ കബളിപ്പിക്കുക അസാധ്യം
സൂചനകള്‍ അനുസരിച്ച് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു പുതുവർഷത്തോടനുബന്ധിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തും. അതായത്, 13-ാം ഗഡു ഫെബ്രുവരി-മാർച്ച് കാലയളവിൽ ലഭിക്കുമെന്നാണ് രാജ്യത്തെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഓരോ വര്‍ഷത്തേയും കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡുക്കള്‍ വിതരണം ചെയ്യുന്നതിന് സമയപരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ആദ്യ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെ, രണ്ടാമത്തേത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ, മൂന്നാമത്തേത് ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് നല്‍കി വരുന്നത്.
PM കിസാൻ സമ്മാൻ നിധിയിലൂടെ ലഭിച്ച തുക എങ്ങിനെ പരിശോധിക്കാം? (PM Kisan Samman Nidhi Yojana 13th Installment: Steps to Check Balance)
1. സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് https://pmkisan.gov.in/ സന്ദര്‍ശിക്കുക.
2. ഇപ്പോൾ ഹോംപേജിൽ 'കർഷകരുടെ കോർണർ സെക്ഷൻ (‘Farmer’s Corner Section) നോക്കുക
3. 'ബെനിഫിഷ്യറി സ്റ്റാറ്റസ്' ( Beneficiary Status’) ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ഗുണഭോക്താവിന് അദ്ദേഹത്തിന്‍റെ നില പരിശോധിക്കാം.
4. ലിസ്റ്റിൽ കർഷകന്‍റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും.
5. ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
6. തുടർന്ന് 'Get data' ക്ലിക്ക് ചെയ്യുക
പിഎം കിസാൻ സമ്മാൻ നിധി പദ്ധതി കേന്ദ്ര സർക്കാരിന്‍റെ 100 ശതമാനം ധനസഹായത്തോടെയുള്ള ഒരു കേന്ദ്ര പദ്ധതിയാണ്. പദ്ധതി പ്രകാരം, 2 ഹെക്ടർ വരെ ഭൂമിയുള്ള/ഉടമസ്ഥതയുള്ള ചെറുകിട നാമമാത്ര കർഷക കുടുംബങ്ങൾക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക പിന്തുണ നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...