Best Fixed Deposits: ഏത് ബാങ്കിലെ ഏത് എഫ്ഡിയാണ് ഏറ്റവും മികച്ചത്, നിക്ഷേപിച്ചാൽ ഗുണമെന്താണ്?
Best Fixed Deposit Scheme: 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡികൾ സാധാരണ പൗരന്മാർക്ക് AU സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു
Best FD Scheme: സുരക്ഷിതമായ റിട്ടേണിനുള്ള ഏറ്റവും മികച്ച ഓപ്ഷൻ എപ്പോഴും എഫ്ഡികളാണ്. രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ എഫ്ഡിയുടെ പലിശ ഇപ്പോൾ കൂടുതലാണ്. ഇത്തരത്തിൽ സാധാരണക്കാർക്ക് 8 ശതമാനത്തിലധികം പലിശ ലഭിക്കുന്ന എഫ്ഡികളെക്കുറിച്ചാണ് ഇനി പരിശോധിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ചെറുകിട ധനകാര്യ ബാങ്കുകളും എഫ്ഡിക്ക് 8 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
1. AU സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡികൾ സാധാരണ പൗരന്മാർക്ക് AU സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 3.75% മുതൽ 8% വരെയാണ് ഇതിൻ്റെ പലിശ . 18 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കിയാൽ പരമാവധി 8% പലിശ ഇതിന് ലഭിക്കും. 2024 ജനുവരി 24 മുതൽ ഇത് ബാധകമാണ്.
2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ എഫ്ഡികൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൻ്റെ പലിശ നിരക്ക് 3.5% മുതൽ 8.50% വരെയാണ്. 444 ദിവസം കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡിയിൽ പരമാവധി 8.50% പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഓഗസ്റ്റ് 21 മുതൽ ബാധകമാണ്.
3. ESAF സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 4% മുതൽ 8.25% വരെ പലിശയാണ് ഇസാഫ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള എഫ്ഡിയിൽ പരമാവധി 8.25% പലിശ ഇതിൽ ലഭിക്കും. 2024 ജനുവരി 1 മുതൽ ഈ FD പലിശ നിരക്കുകൾ ബാധകമാണ്.
4. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3% മുതൽ 8.61% വരെ പലിശ നിരക്കുകളാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 750 ദിവസം കൊണ്ട് FD-യിൽ 8.61% ഉയർന്ന പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഒക്ടോബർ 28 മുതൽ ബാധകമാണ്.
5. ജന സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് ജന സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 3% മുതൽ 8.50% വരെ പലിശ എഫ്‌ഡികളിൽ വാഗ്ദാനം ചെയ്യുന്നു. 365 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡിയിൽ പരമാവധി 8.50% പലിശ ലഭിക്കും. ഈ FD നിരക്കുകൾ 2024 ജനുവരി 2 മുതൽ ബാധകമാണ്.
6. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ എഫ്ഡി ഇട്ടാൽ സാധാരണ പൗരന്മാർക്ക് 4% മുതൽ 8.65% വരെ പലിശ ലഭിക്തും. രണ്ട് വർഷവും രണ്ട് ദിവസവും കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡിക്ക് പരമാവധി 8.65% പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഡിസംബർ 22 മുതൽ ബാധകമാണ്.
7. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
3.75% മുതൽ 8.25% വരെ പലിശയാണ ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്കിൽ സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന പലിശ. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്കാണിത്. 560 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡിയിൽ പരമാവധി 8.25% പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ജൂൺ 1 മുതൽ ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.