Fixed Deposit: ഒരു വർഷത്തിലേറെയായി സ്ഥിരനിക്ഷേപത്തിന് ബാങ്കുകള്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതോടെ FD നടത്തുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു. എന്നാല്‍, ഉപഭോക്താക്കള്‍ സ്ഥിരനിക്ഷേപത്തിനായി എല്ലാ ബാങ്കുകളേയും ആശ്രയിക്കാറില്ല എന്നാണ് RBI പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Punjab Crime: കാണാതായ 3 പെൺമക്കളെ തിരഞ്ഞ് മാതാപിതാക്കള്‍!! ഒടുവില്‍ സംഭവിച്ചത്.... 
 
അതായത്, സ്ഥിര നിക്ഷേപം നടത്താനായി രാജ്യത്തെ ഏറ്റവും വിശ്വാസയോഗ്യമായ ബാങ്കുകളെയാണ്  ഉപഭോക്താക്കള്‍ സമീപിക്കുന്നത്. അതിശയകരമായ വസ്തുതകളാണ് RBI പുറത്തുവിട്ട ഡാറ്റകളില്‍ പറയുന്നത്. 


Also Read:  Unlucky Photos: ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട, സന്തോഷവും പണത്തിന്‍റെ വരവും ഇല്ലാതാക്കും 
 


ഏതൊക്കെ ബാങ്കുകളിലാണ് നിക്ഷേപകർ ഏറ്റവും കൂടുതൽ പണം നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നതെന്ന് നിങ്ങൾക്കറിയാമോ? 2022 സാമ്പത്തിക വർഷത്തിലെ RBI കണക്കുകൾ പ്രകാരം മൊത്തം നിക്ഷേപത്തിന്‍റെ 76 ശതമാനവും 7 പൊതുമേഖലാ ബാങ്കുകളും 3 സ്വകാര്യമേഖലാ ബാങ്കുകളിലുമായാണ്. അതായത്, പ്രമുഖ പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമാണ് നിക്ഷേപകർ സ്ഥിര നിക്ഷേപം നടത്തുന്നത്.


Also Read:  Venus Transit 2023: 24 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാരുടെ സുവര്‍ണ്ണ കാലം തെളിയും!! പണത്തിന്‍റെ പെരുമഴ 
 
 
പൊതുമേഖലാ ബാങ്കുകൾക്കിടയിൽ എസ്ബിഐയുടെ  സ്ഥിര നിക്ഷേപ വിപണി വിഹിതം 36%  ആണ്. സ്വകാര്യമേഖലാ ബാങ്കുകളിൽ, നിക്ഷേപകർക്ക്  സ്ഥിര നിക്ഷേപം നടത്താന്‍ ഏറ്റവും ഇഷ്ടപ്പെട്ട ബാങ്കാണ് HDFC.


36% ആണ് SBIയുടെ  സ്ഥിര നിക്ഷേപ വിപണി വിഹിതം


ഇന്ന് സ്ഥിര നിക്ഷേപത്തിനായി ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് എസ്ബിഐയെയാണ്. വ്യത്യസ്ത കാലാവധികളിലുള്ള 23 ശതമാനം സ്ഥിര നിക്ഷേപമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിയ്ക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തിന്‍റെ കാര്യത്തിൽ, എസ്ബിഐയുടെ വിപണി വിഹിതം 36 ശതമാനമാണ്. 


അതേസമയം, സ്വകാര്യമേഖലാ ബാങ്കുകളിൽ, നിക്ഷേപകർക്ക് FD ഉണ്ടാക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട ബാങ്കാണ് HDFC. വിവിധ കാലാവധികളിലുള്ള എഫ്ഡികളിൽ മൊത്തം ബാങ്ക് നിക്ഷേപത്തിന്‍റെ 8 ശതമാനം ഉള്ള രണ്ടാമത്തെ ബാങ്കാണിത്. സ്വകാര്യമേഖലാ ബാങ്കുകൾക്കിടയിൽ എഫ്ഡിയുടെ കാര്യത്തിൽ അതിന്‍റെ വിപണി വിഹിതം 28 ശതമാനമാണ്.


എസ്ബിഐ കഴിഞ്ഞാൽ സ്ഥിര നിക്ഷേപത്തിന് കാനറ ബാങ്കാണ് നിക്ഷേപകർക്ക് പ്രിയം. പൊതുമേഖലാ
ബാങ്കുകളിൽ എസ്ബിഐ കഴിഞ്ഞാൽ കാനറ ബാങ്കിലും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും നിക്ഷേപം നടത്താനാണ് നിക്ഷേപകർ മുൻഗണന നൽകിയത്. ഇരു ബാങ്കുകള്‍ക്കും  എല്ലാ കാലയളവിലെയും മൊത്തം ബാങ്ക് നിക്ഷേപത്തിന്‍റെ 7 ശതമാനം വിഹിതമുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ, കാനറയുടെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും എഫ്ഡിയിലെ വിപണി വിഹിതം യഥാക്രമം 12 ശതമാനവും 11 ശതമാനവുമാണ്. ഇതിനുശേഷം, ബാങ്ക് ഓഫ് ബറോഡയ്ക്കും പഞ്ചാബ് നാഷണൽ ബാങ്കിനും എല്ലാ കാലയളവുകളിലുമായി മൊത്തം ബാങ്ക് നിക്ഷേപത്തിന്‍റെ 6 ശതമാനം ഉണ്ട്.


പൊതുമേഖലാ ബാങ്കുകളിൽ എച്ച്‌ഡിഎഫ്‌സി കഴിഞ്ഞാൽ നിക്ഷേപകർ ഏറ്റവും കൂടുതൽ ഐസിഐസിഐ ബാങ്കിൽ സ്ഥിര നിക്ഷേപം ഉണ്ടാക്കാനാണ് താൽപ്പര്യപ്പെടുന്നത്. ഇതിൽ, സ്ഥിരനിക്ഷേപത്തിൽ സ്വകാര്യ ബാങ്കുകളുടെ വിപണി വിഹിതം എല്ലാ കാലയളവുകളിലെയും മൊത്തം ബാങ്ക് നിക്ഷേപത്തിന്‍റെ 6 ശതമാനമാണ്. 


സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർ ഇഷ്ടപ്പെടുന്ന മികച്ച 10 ബാങ്കുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആക്സിസ് ബാങ്ക്.  നിക്ഷേപകർ എഫ്ഡിയിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്ന മികച്ച 10 ബാങ്കുകളുടെ പട്ടികയിലെ അവസാനത്തെ രണ്ട് ബാങ്കുകൾ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ബാങ്കുമാണ്. എല്ലാ കാലയളവിലെയും മൊത്തം ബാങ്ക് നിക്ഷേപത്തിന്‍റെ 4 ശതമാനത്തില്‍ ഇവ രണ്ടും പങ്കാളികളാണ്. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ