Rakesh Jhunjhunwala: കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിൽ, ഒടുവിൽ ആകാശ സ്വപ്നവും സഫലമാക്കി വിടവാങ്ങൽ
5000 രൂപയും കൊണ്ട് ഷെയർ മാർക്കറ്റിലേക്ക് ഇറങ്ങിയ 25 വയസുകാരൻ പിന്നീട് ഫോര്‍ബ്‌സ് മാസികയുടെ പട്ടികയിൽ ഇന്ത്യയിലെ 36-ാമത്തെ ധനികനായി വളർന്നു.
ഓഹരി വിപണിയിലൂടെ മാത്രം ശതകോടീശ്വരനായ വ്യക്തിയാണ് രാകേഷ് ജുൻജുൻവാല. ബിഗ് ബുൾ ഓഫ് ഇന്ത്യ, കിംഗ് ഓഫ് ബുൾ മാർക്കറ്റ് എന്നിങ്ങനെ അറിയപ്പെടുന്ന ജുൻഡുൻവാലയുടെ വിടവാങ്ങൽ അപ്രതീക്ഷിതമാണ്. കടംവാങ്ങിയ 5000 രൂപയും കൊണ്ടാണ് അദ്ദേഹം ഓഹരി വിപണിയിലേക്ക് ഇറങ്ങിയത്. പിന്നീട് ഷെയർ മാർക്കറ്റ് രാജാവ് എന്ന നിലയിലേക്കുള്ള രാകേഷ് ജുജുൻവാലയുടെ ഉയർച്ച് അതിവേഗമായിരുന്നു. ഒടുവിലായി തന്റെ ആകാശ സ്വപ്നവും സഫലമാക്കി കൊണ്ടാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. ഓഗസ്റ്റ് ഏഴിനാണ് ജുൻജുൻവാലയുടെ ആകാശ എയർ വിമാന കമ്പനി പറന്ന് തുടങ്ങിയത്. സ്വപ്നം പൂവണിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലും സംഭവിച്ചു.
1985-ല്‍ സഹോദരന്റെ സുഹൃത്താണ് ജുൻജുൻവാലയ്ക്ക് 5000 രൂപ കടമായി നൽകിയത്. ഈ 5000 രൂപയും കൊണ്ട് ഷെയർ മാർക്കറ്റിലേക്ക് ഇറങ്ങിയ 25 വയസുകാരൻ പിന്നീട് ഫോര്‍ബ്‌സ് മാസികയുടെ പട്ടികയിൽ ഇന്ത്യയിലെ 36-ാമത്തെ ധനികനായി വളർന്നു. മരിക്കുമ്പോള്‍ ജുൻജുൻവാലയുടെ കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 26,000 കോടി രൂപയാണ്. ആസ്തി 42,000 കോടിക്ക് മുകളിലും.
Also Read: Rakesh Jhunjhunwala Death: ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു
സെന്‍സെക്‌സ് കേവലം 150 പോയന്റില്‍ ട്രേഡ് ചെയ്യുന്ന സമയത്താണ് ജുൻജുൻവാല ഓഹരി വിപണിയിലേക്ക് ഇറങ്ങിയത്. പിന്നീട് സെൻസെക്സും നിഫ്റ്റിയും കുതിച്ചപ്പോൾ ഒപ്പം രാകേഷ് ജുൻജുൻവാലയും കുതിച്ചു. ബാങ്കിലിട്ടാല്‍ 10 ശതമാനം പലിശ കിട്ടുന്ന കാലത്ത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ജുൻജുൻവാല 5000 രൂപ കടം വാങ്ങിയത്. അദ്ദേഹം ആദ്യം ടാറ്റ ടീയുടെ ഓഹരിയാണ് വാങ്ങിയത്.
ആദ്യം വാങ്ങിയത് ടാറ്റ ടീയുടെ ഓഹരി. 43 രൂപയ്ക്ക് വാങ്ങിയ ഓഹരി മൂന്നു മാസം കൊണ്ട് 143 രൂപയായി. തുടക്കത്തില്‍ തന്നെ മൂന്നിരട്ടി ലാഭം ജുൻജുൻവാല സ്വന്തമാക്കിയത്. കടം വാങ്ങിയ പണം പലിശ സഹിതം കൃത്യമായി തിരിച്ച് കൊടുത്തി. പിന്നെ കടം വാങ്ങിയത് അഞ്ച് ലക്ഷം രൂപയാണ്. പിന്നീട് അങ്ങോട്ട് ഓഹരികളുടെ കുതിപ്പ് ആയിരുന്നു. ജുൻജുൻവാലയും ഒപ്പം കുതിച്ചുകയറി കൊണ്ടേയിരുന്നു. പിന്നീട് ജുന്‍ജുന്‍വാല വാങ്ങുന്ന ഓഹരികൾ നോക്കി വാങ്ങാൻ ആളുകൾ മത്സരമായി. വൻ ലാഭമാണ് ഓഹരി വിപണിയിലൂടെ അദ്ദേഹം സ്വന്തമാക്കിയത്. മരിക്കുമ്പോള്‍ 37 ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്. ഒടുവിൽ ചെലവ് കുറഞ്ഞ വിമാനയാത്ര വാഗ്ദാനം ചെയ്ത് കൊണ്ട് അദ്ദേഹം വിമാന കമ്പനിയും സ്ഥാപിച്ചു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. ഹംഗാമ മീഡിയ, ആപ്ടെക്,ആകാശ എയർ എന്നിയുടെ ചെയർമാൻ വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുൻജുൻവാല. കോളേജ് കാലം മുതൽ ആരംഭിച്ച അദ്ദേഹത്തിൻറെ ഓഹരി വ്യാപാരം 2018 സെപ്തംബർ ആയപ്പോഴേക്കും 11,000 കോടി മൂല ധനത്തിലേക്ക് എത്തി. 1985-ൽ വെറും 5000 രൂപയായിരുന്നു അദ്ദേഹത്തിൻറെ നിക്ഷേപം. രാജ്യത്തെ തന്നെ നിരവധി സംരംഭങ്ങളിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെട്ടിരുന്നു ജുൻജുൻവാലയുടെ ആസ്ഥി 4000 കോടിയിലധികം രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...