ന്യൂ‍ഡൽഹി: ഡിഷ് ടിവിക്കെതിരെ (Dish TV) നടത്തിയ നീക്കങ്ങളിൽ യെസ് ബാങ്കിന് തിരിച്ചടി. ഡിഷ് ടിവിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ യെസ് ബാങ്ക് നടത്തിയ പ്രവർത്തനങ്ങൾ ബാങ്കിന് തിരിച്ചടിയായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിഷ് ടിവിയുടെ പുതിയ ഡയറക്ടർ ബോർഡിൽ സെബി സ്കാനറിന്റെ നോട്ടപ്പുള്ളിയായ ഒരാളെ യെസ് ബാങ്ക് ഉൾപ്പെടുത്തി. ഡിഷ് ടിവിക്കെതിരെ പ്രവർത്തിക്കുന്നതിനായാണ് ഇയാളെ യെസ് ബാങ്ക് നിയമിച്ചത്. എന്നാൽ ഇക്കാര്യം വിവാദമായതോടെ വലിയ തുക നഷ്ടപരിഹാരം നൽകി പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ യെസ് ബാങ്കും ഐഐഎഎസ് (ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡ്വൈസറിങ് സർവീസസ് ഇന്ത്യ ലിമിറ്റഡ്) കുരുക്കിൽപ്പെട്ടിരിക്കുകയാണ്.


ബിസിനസ് മാർക്കറ്റിൽ നിന്നുയരുന്ന ചോദ്യങ്ങൾ ഇവയൊക്കെയാണ്:


- എന്ത് കൊണ്ടാണ് ഇത്തരമൊരു പ്രൊപ്പോസലുമായി യെസ് ബാങ്ക് മുന്നോട്ട് വന്നത്. ഇതിനെ ഐഐഎഎസ് പിന്തുണയ്ക്കാനുണ്ടായ സാഹചര്യം എന്താണ്


- യെസ് ബാങ്കും ഐഐഎഎസും ചേർന്ന് വലിയ സംരംഭകരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണോ നടത്തുന്നത്


- തെരഞ്ഞെടുക്കപ്പെട്ട വസ്തുതകൾ മാത്രം മറ്റൊരു സ്ഥാപനത്തിനെതിരെ നിരന്തരം ഉയർത്തിക്കൊണ്ടു വരുന്നത് എന്തിനാണ്. ഡിഷ് ടിവി ഏറ്റെടുക്കാൻ താൽപര്യമുള്ള മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ വേണ്ടിയാണോ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്


- സാമ്പത്തിക നടപടികൾ നിർത്തിവയ്ക്കണമെന്ന് ഐഐഎഎസ് ആവശ്യപ്പെടുന്നു. ആർക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ആവശ്യം ഐഐഎഎസ് മുന്നോട്ട് വയ്ക്കുന്നത്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് വ്യക്തമാക്കണം.


- സെബിയുടെ നിയമനടപടി നേരിടുന്ന ഒരു വ്യക്തിയെ ഡിഷ് ടിവിയുടെ ഡയറക്ടർ ബോർഡിൽ യെസ് ബാങ്ക് നിയമിച്ചപ്പോൾ ഐഐഎഎസ് എന്തുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചില്ല


- ലാഭവിഹിതം ഒരു വ്യക്തിയിലേക്കല്ല കേന്ദ്രീകരിക്കിപ്പെടുന്നത്. കമ്പനിയിലേക്കാണ് പോകുന്നത്. നിലവിൽ നടക്കുന്ന നടപടിക്രമങ്ങളിൽ എന്ത് അപാകതയാണ് ഉള്ളതെന്ന് വ്യക്തമാക്കണം. എന്താണ് യെസ് ബാങ്കിന്റെ യഥാർത്ഥ ഉദ്ദേശമെന്നും വ്യക്തമാക്കണം.


- എന്തിനാണ് ഡിഷ് ടിവിയുടെ മാനേജ്മെന്റിനെ മാറ്റണമെന്ന് യെസ് ബാങ്ക് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ എന്ത് നേട്ടമാണ് യെസ് ബാങ്കിനുള്ളതെന്നും വിശദമാക്കണം.


- യെസ് ബാങ്ക് നിർദേശിക്കുന്ന നോമിനികൾക്ക് ഡിടിഎച്ച് മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തി പരചയം ഉണ്ടോ. 



ഡിഷ് ടിവിയെ തകർക്കുന്നതിന് ​ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഇക്കാര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നിക്ഷേപകരുടെ ഇടയിൽ സംശയം ജനിപ്പിക്കുന്നതിനാണ് ഇത്തരം പ്രവൃത്തികൾ നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ഇത്തരം പ്രവൃത്തികൾ അവരുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. സീ മീഡിയ ഇതിനെ സംബന്ധിച്ച് പ്രസ്തുത കമ്പനികൾക്ക് നിരവധി ഇ-മെയിലുകൾ അയച്ചെങ്കിലും ഈ വാർത്ത നൽകുന്നത് വരെ ഇക്കാര്യത്തിൽ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.