Fixed Deposits in PNB: സ്ഥിരനിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം
വരും കാലത്തേയ്ക്കുള്ള ഒരു കരുതലാണ് പലരെ സംബന്ധിച്ചും സ്ഥിരനിക്ഷേപങ്ങള്‍. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇന്ന് പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്.
Fixed Deposits in PNB: വരും കാലത്തേയ്ക്കുള്ള ഒരു കരുതലാണ് പലരെ സംബന്ധിച്ചും സ്ഥിരനിക്ഷേപങ്ങള്‍. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇന്ന് പലിശ കുറവാണ് എങ്കിലും വിശ്വാസയോഗ്യമായതും ഉറപ്പുള്ളതുമായ വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്നും പ്രാധാന്യം നല്‍കുന്നവര്‍ ഏറെയാണ്.
കൊറോണ മഹാമാരി വരുത്തിയ സാമ്പത്തിക പ്രതിസന്ധി മൂലം Fixed Deposit പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി, നിരവധി ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശനിരക്ക് പരിശോധിക്കുന്നത് ഉചിതമായിരിയ്ക്കും.
രാജ്യത്തെ രണ്ടാമത്തെ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (PNB) സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. അതായത്, ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 0.10% മുതൽ 0.20% വരെ കൂടുതല്‍ പലിശ ലഭിക്കും. പുതിയ പലിശ നിരക്കുകൾ 2022 ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് അനുസരിച്ച് PNB-യിൽ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3% മുതൽ 5.60% വരെ പലിശ ലഭിക്കും.
കാലാവധി അനുസരിച്ച് സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിഷ് അറിയാം
7 മുതൽ 45 ദിവസം വരെ 3.00%
46 മുതൽ 90 ദിവസം വരെ 3.25%
91 മുതൽ 179 ദിവസം വരെ 4.40%
180 മുതൽ 270 ദിവസം വരെ 4.50%
271 ദിവസമോ അതിൽ കൂടുതലോ എന്നാൽ 1 വർഷത്തിൽ കുറവ് 4.50%
1 വർഷം 5.30%
1 വർഷം 1 ദിവസം മുതൽ 2 വർഷം വരെ 5.30%
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ 5.50%
3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ 5.50%
5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ 5.60%
സ്ഥിര നിക്ഷേപം നടത്തുമ്പോൾ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, ശരിയായ കാലാവധി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കാരണം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപകർ പണം പിൻവലിച്ചാൽ പിഴ അടയ്‌ക്കേണ്ടി വരും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് FD അവസാനിപ്പിച്ചാല്‍ 1% വരെ തുക പിഴ ഈടാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...