സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ സമ്പാദ്യ ശീലം എന്നാണ് പൊതുവെ പറയാറ്. സാമ്പത്തികം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ മിടുക്കരാണ് സ്ത്രീകളെന്ന് പറഞ്ഞാൽ എല്ലാവരും അത് തലകുലുക്കി സമ്മതിക്കുകയും ചെയ്യും. എന്നാൽ, ഇതിൽ എന്തെങ്കിലും സത്യമുള്ളതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ചിലപ്പോഴെങ്കിലും ഇതൊരു  സ്റ്റീരിയോടൈപ്പിംഗല്ലേ എന്ന് ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകും... അല്ലെ? 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, സ്ത്രീകൾക്ക് സമ്പാദ്യ ശീലം കൂടുതലാണെന്ന് പറയാൻ ചില കാരണങ്ങളുണ്ട്. 


Read Also: എഫ്ഡിക്കും, സേവിങ്ങ്സ് അക്കൗണ്ടിനും പലിശ കൂട്ടി; പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചാൽ


സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു എന്നാണ് ഇതിനുള്ള ഒന്നാമത്തെ കാരണം എന്നാണ് പറയപ്പെടുന്നത്. സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 81 വർഷമാണെന്നാണ്‌ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ പറയുന്നത്. പുരുഷന്മാർക്കാകട്ടെ 76 വർഷമാണ് ശരാശരി ആയുസ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം ജീവിക്കാൻ വേണ്ടിയാണു ഇവർ ഈ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നത് എന്നാണ് പറയപ്പെടുന്ന ഒന്നാമത്തെ കാരണം. 


താരതമേന്യ പുരുഷന്മാരെക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നതാണ് സമ്പാദ്യ ശീലം വളർത്താൻ സ്ത്രീകളെ പ്രചോദിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു. ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും പലപ്പോഴും സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകി വരുന്ന ഒരു രീതി ഇപ്പോഴുമുണ്ട്. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ചെലവ്  ചുരുക്കി സമ്പാദ്യം കാത്തുസൂക്ഷിക്കേണ്ടി വരുമല്ലോ. 


ബിസിനസിലും മറ്റും പണം നിക്ഷേപിക്കാൻ മടിയുള്ളവരാണ് സ്ത്രീകൾ. റിസ്‌ക്കെടുക്കാനുള്ള ഭയം തന്നെയാണ് ഇതിന് കാരണം. സ്റ്റോക്ക് മാർക്കറ്റിലും റിയൽ എസ്റ്റേറ്റിലും പണം നിക്ഷേപിക്കാൻ മടിയുള്ളത് കൊണ്ട് തന്നെ സേവിംഗ്‌സ് അക്കൗണ്ടുകളാണ് അവർക്ക് പ്രിയം. 


Read Also: കഴുതപ്പാലിന് വില കുതിച്ചുയരുന്നു ; ലിറ്ററിന് 2000രൂപ കടന്നു


സാമ്പത്തിക ഉപദേശങ്ങളും അറിവും വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകൾ. ദീർഘകാല സാമ്പത്തിക ആസൂത്രണവും ബജറ്റിംഗും ശീലമാക്കിയ സ്ത്രീകൾ അങ്ങനെയൊന്നും പണം അമിതമായി ചിലവാക്കാറില്ല. അങ്ങനെ വരുമ്പോൾ വരവ്-ചെലവ് കണക്ക് അവരുടെ പക്കൽ കൃത്യമായിരിക്കും. 


പുരുഷന്മാരെക്കാൾ  സമ്പാദ്യ ശീലം സ്ത്രീകൾക്കാണ് എന്ന ഈ സ്റ്റീരിയോടൈപ്പിംഗ് പലപ്പോഴും സ്ത്രീകൾക്ക് മേൽ സമ്മർദ്ദം നിറയ്ക്കാറുണ്ട്. ഇതാണ് ഇവരുടെ സമ്പാദ്യ ശീലത്തിന് പിന്നിലെ മറ്റൊരു കാരണമായി എടുത്ത് പറയുന്നത്. സമൂഹത്തിൽ നിന്നും വരുന്ന ഇത്തരം സമ്മർദ്ദങ്ങൾ ആവശ്യത്തിന് പോലും പണം ചെലവഴിക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്നിലേക്ക് വലിക്കുന്നു എന്ന് വേണം കരുതാൻ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.