ന്യൂഡൽഹി: 7th Pay Commission: ഇത്തവണത്തെ ഹോളി കേന്ദ്ര ജീവനക്കാർക്ക് അടിപൊളിയായിരിക്കും. അത്തരമൊരു സന്തോഷവാർത്തയാണ് കേന്ദ്രസർക്കാർ ജീവനക്കാർക്കും (Central Government Employees) പെൻഷൻകാർക്കും (Pensioners) ലഭിക്കുന്നത്. അതായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിയർനസ് അലവൻസിൽ  (Dearness Allowance) 3% വർദ്ധനവ് നിശ്ചയിച്ചിരിക്കുകയാണ്. അതായത് ഇപ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും 34% നിരക്കിൽ ഡിയർനസ് അലവൻസ് (DA Hike) ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് മികച്ച അവസരം! ശമ്പളത്തിന് പുറമെ ലഭിക്കും 30,000 രൂപയും


വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചികയുടെ (AICPI Index) 2021 ഡിസംബറിലെ സൂചികയിൽ ഒരു പോയിന്റിന്റെ കുറവുണ്ടായിട്ടുണ്ട്. ഡിയർനസ് അലവൻസിനുള്ള 12 മാസത്തെ സൂചികയുടെ ശരാശരി 351.33 ആണ്.  ഇതിന്റെ ശരാശരി 34.04% (Dearness Allowance) ആണ്. പക്ഷേ ക്ഷാമബത്ത എല്ലായ്‌പ്പോഴും മുഴുവൻ സംഖ്യകളിലാണ് നൽകുന്നത്. അതായത് 2022 ജനുവരി മുതൽ മൊത്തം ക്ഷാമബത്ത 34% ആയി സജീകരിച്ചിട്ടുണ്ട്.


എപ്പോൾ പ്രഖ്യാപിക്കും (Know when it will be announced)


നിലവിൽ  ജീവനക്കാർക്ക് 31% ഡിയർനസ് അലവൻസ് (Dearness Allowance) ലഭിക്കുന്നുണ്ട്. എന്നാൽ 2022 ജനുവരി മുതൽ നിങ്ങൾക്ക് 3% അധിക ക്ഷാമബത്തയുടെ ആനുകൂല്യം ലഭിക്കും. ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) ശുപാർശകൾ അനുസരിച്ച് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ നിന്നുമാണ് നിശ്ചയിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം മാർച്ചിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ സമയം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ സമയം സർക്കാർ ഒരു പ്രഖ്യാപനവും നടത്തുകയില്ല.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വൻ തിരിച്ചടി! ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്‌ഡേറ്റ് പുറത്ത്


ഡിസംബറിൽ AICPI-IW നിരസിച്ചു (AICPI-IW declined in December)


സർക്കാരിന്റെ ഈ തീരുമാനം 50 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഗുണം ലഭിക്കും. ഇനി അടുത്ത ക്ഷാമബത്ത 2022 ജൂലൈയിൽ കണക്കാക്കും. 2021 ഡിസംബറിലെ AICPI-IW (All India Consumer Price Index for Industrial Workers) ഡാറ്റ പുറത്തുവിട്ടു. ഈ കണക്ക് പ്രകാരം ഡിസംബറിൽ 0.3 പോയിന്റ് ഇടിഞ്ഞ് 125.4 പോയിന്റായി. നവംബറിൽ ഇത് 125.7 പോയിന്റായിരുന്നു. ഡിസംബറിൽ 0.24% കുറഞ്ഞു. എന്നാൽ ഇത് ക്ഷാമബത്തയുടെ വർദ്ധനവിനെ ബാധിച്ചിട്ടില്ല. തൊഴിൽ മന്ത്രാലയത്തിന്റെ AICPI IW ന്റെ കണക്കുകൾക്കു പിന്നാലെ ഇത്തവണ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം.


Also Read:  LPG Price Hike: പാചക വാതക വിലയിൽ വൻ വർധന; വാണിജ്യ സിലിണ്ടറിന് വർധിച്ചത് 106.50 രൂപ! 


 


തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2021 നവംബറിൽ AICPI-IW സൂചിക 0.8% ഉയർന്ന് 125.7 ൽ എത്തിയിരുന്നു. ഇതിൽ നിന്നും ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധനയുണ്ടാകുമെന്ന് വ്യക്തമായിരുന്നു. 2021 ഡിസംബറിലെ കണക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും 2022 ജനുവരിയിൽ 3 ശതമാനം നിരക്കിൽ ഡിഎയിൽ വർദ്ധനവുണ്ടാകും. സർക്കാർ ജീവനക്കാരുടെ ഡിഎ നിലവിൽ 31 ശതമാനമാണ്. ഇപ്പോൾ 3 ശതമാനം വർദ്ധനയ്ക്ക് ശേഷം ഇത് 34 ശതമാനത്തിലെത്തും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.