ന്യൂഡൽഹി: 7th pay commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി (Central government employees) മോദി സർക്കാർ അടുത്തിടെ ഒരു വലിയ സമ്മാനം നൽകി. ജീവനക്കാരുടെ ക്ഷാമബത്ത (Dearness Allowance - DA) 34 ശതമാനമായി ഉയർത്തി. എന്നാൽ ക്ഷാമബത്തയ്‌ക്കൊപ്പം മറ്റ് അലവൻസുകളും വർധിപ്പിച്ചേക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ അലവൻസുകളിൽ ഏറ്റവും പ്രധാനപ്പെട്ട അലവൻസ് എന്ന് പറയുന്നത് ഹൗസ് റെന്റ് അലവൻസാണ് (House Rent Allowance)  അത് ഉടൻ വർദ്ധിച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്രത്തിന് ശേഷം ഈ സംസ്ഥാനവും ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു


HRA വർദ്ധിച്ചേക്കാം (HRA may increase)


ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസും  (HRA) ഉയർന്നേക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുശേഷം ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർധനയുണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം എച്ച്ആർഎയിൽ അടുത്ത പുനരവലോകനം 3 ശതമാനമായിരിക്കും. പരമാവധി എച്ച്ആർഎ നിരക്ക് 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താം. X, Y, Z ക്ലാസ് നഗരങ്ങൾക്കനുസരിച്ചാണ് ഹൗസ് റെന്റ് അലവൻസ് (HRA) കണക്കാക്കുന്നത്. X കാറ്റഗറിയിൽ വരുന്ന കേന്ദ്ര ജീവനക്കാർക്ക് 27 ശതമാനം എച്ച്ആർഎ ലഭിക്കും. Y കാറ്റഗറി ജീവനക്കാരുടെ എച്ച്ആർഎ 18 ശതമാനം മുതൽ 20 ശതമാനം വരെയാണ്. Z ക്ലാസിന്റെ എച്ച്ആർഎ 9 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയരും.


Also Read: LPG Cylinder Price Hike 1st April 2022: പാചക വാതക വിലയിൽ വൻ വർധന; വാണിജ്യ സിലിണ്ടറിന് വർധിച്ചത് 250 രൂപ!


ഡിഎ കൂടുന്നതിനനുസരിച്ച് എച്ച്ആർഎ റിവിഷൻ നടക്കുന്നു (HRA revision happens as DA increases)


കഴിഞ്ഞ വർഷം ജൂലൈയിൽ ഡിഎ 25% കടന്നതോടെ എച്ച്ആർഎ പരിഷ്കരിച്ചു. 2021 ജൂലൈയിൽ സർക്കാർ ക്ഷാമബത്ത 28 ശതമാനമായി ഉയർത്തിയിരുന്നു. ഡിഎ 25 ശതമാനം കടന്നപ്പോൾ തന്നെ എച്ച്ആർഎ പരിഷ്കരിച്ചു. ഇപ്പോഴിതാ ക്ഷാമബത്ത 34 ശതമാനമായി വർധിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന ഡിഎയ്ക്ക് ശേഷം എച്ച്ആർഎയുടെ ഇനി എപ്പോൾ വർധിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.


Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി!


HRA കണക്കാക്കുന്നത് എങ്ങനെ? (How is HRA calculated?)


7th Pay Matrix അനുസരിച്ച് കേന്ദ്ര ജീവനക്കാരുടെ പരമാവധി അടിസ്ഥാന ശമ്പളം പ്രതിമാസം 56,900 രൂപയാണ്.  ഇതിന്റെ   എച്ച്ആർഎ 27 ശതമാനമായി കണക്കാക്കുന്നു.


HRA = 56900 × 27/100 = പ്രതിമാസം 15363 രൂപ
30% HRA ആയാൽ = 56,900 × 30/100 = പ്രതിമാസം 17,070 രൂപ
എച്ച്ആർഎയിലെ ആകെ വ്യത്യാസം: പ്രതിമാസം 1707 രൂപ
വാർഷിക എച്ച്ആർഎ വർദ്ധനവ് - 20,484 രൂപ


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക