ന്യൂഡൽഹി: 7th Pay Commission update:  പുതുവർഷത്തിന്റെ ആദ്യ മാസത്തിൽ ജീവനക്കാർക്ക് സമ്മാനം ലഭിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത നൽകിയിരിക്കുകയാണ് ഈ സർക്കാർ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ജീവനക്കാരുടെ ക്ഷാമബത്തയും (DA) പെൻഷൻകാർക്കുള്ള ക്ഷാമബത്തയും വീണ്ടും വർധിപ്പിച്ചു. ഇതിനുപുറമെ പുതിയ പെൻഷൻ പദ്ധതിയുടെ വിഹിതവും 4 ശതമാനം വർധിപ്പിച്ചു. പുതുവർഷത്തിന്റെ ആദ്യമാസത്തിൽ ലഭിച്ച ഈ സമ്മാനങ്ങളിൽ ഏറെ സന്തോഷത്തിലാണ് സർക്കാർ ജീവനക്കാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: ക്ഷാമബത്ത കണക്കാക്കുന്നതിൽ വലിയ മാറ്റം! ശമ്പളം എത്ര വരും? അറിയാം 


അലവൻസുകളിലും ക്ഷാമബത്തയിലും വർദ്ധനവ് (Increase in allowances and dearness relief)


ഹരിയാന സർക്കാർ ജീവനക്കാരുടെ ഡിഎയും (DA) ടിആറും കേന്ദ്രസർക്കാരിന്റെ മാതൃകയിൽ 3 ശതമാനം വർധിപ്പിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം, ഹരിയാന സർക്കാർ ജീവനക്കാരുടെ മൊത്തം ക്ഷാമബത്ത ഇപ്പോൾ 315 ആയി ഉയർന്നു. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വർദ്ധനവിന് കാരണമാകും.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും വൻ തുക! ഇക്കാര്യം ഉടനടി ചെയ്യൂ


സംഭാവനയിൽ വർദ്ധനവ് (increase in contribution)


2022 ജനുവരി 1 മുതൽ പുതിയ പെൻഷൻ സ്കീമിന് കീഴിൽ ഹരിയാന സർക്കാർ തങ്ങളുടെ ജീവനക്കാർക്കുള്ള തൊഴിലുടമയുടെ വിഹിതം 4 ശതമാനം വർദ്ധിപ്പിച്ചിതായി പ്രഖ്യാപിച്ചു.  ഇത് മൂലം മൊത്തം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർദ്ധിച്ചു. ഇതിനിടയിൽ കേന്ദ്രസർക്കാർ കേന്ദ്ര ജീവനക്കാരുടെ ഡിഎ (DA) വീണ്ടും വർധിപ്പിക്കാനുള്ള ചർച്ചയിലാണ്.


Also Read: Business Idea: വെറും 15,000 രൂപയ്ക്ക് ഈ കിടിലം ബിസിനസ്സ് ആരംഭിക്കൂ, നേടാം 3 മാസം കൊണ്ട് 3 ലക്ഷം രൂപ!


എഐസിപിഐ (AICPI) സൂചികയുടെ ഡാറ്റ പരിശോധിച്ചാൽ ക്ഷാമബത്ത (Dearness allowance) 34 ശതമാനം കവിഞ്ഞു. അതായത് ഇതനുസരിച്ച് 2 ശതമാനത്തിന്റെ വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ഡിസംബറിലെ കണക്കുകൾ ഇതുവരെ വന്നിട്ടില്ല. ഇത് ഒരു ശതമാനം കൂടി വർധിച്ചേക്കുമെന്നാണ് കരുതുന്നത്. 2021 ഡിസംബറോടെ CPI (IW) സംഖ്യ 125 ആയി തുടരുകയാണെങ്കിൽ ക്ഷാമബത്തയിൽ 3 ശതമാനം വർദ്ധനവ് ഉറപ്പാണ്. അതായത് മൊത്തം ഡിഎ 3% വർധിച്ച്  34 ശതമാനമാകും. ഇതിന്റെ പേയ്മെന്റ് ഈ മാസം മുതൽ കിട്ടിയേക്കാം.  ഇങ്ങനെ സംഭവിച്ചാൽ  കേന്ദ്ര ജീവനക്കാരുടെ ശമ്പളവും വർധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.