ന്യൂഡൽഹി: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിച്ച വർഷമായിരുന്നു കടന്നുപോയത്. ഇതിന് പിന്നാലെ ഇപ്പോൾ സംസ്ഥാന സർക്കാരുകളും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുകയാണ്. ഹിമാചൽ പ്രദേശ് സർക്കാർ ആറാം ശമ്പള കമ്മീഷനു (6th Pay Commission) കീഴിലുള്ള ജീവനക്കാർക്ക് പുതിയ ശമ്പള സ്കെയിൽ പ്രഖ്യാപിച്ചു. മാത്രമല്ല രണ്ട് വർഷത്തിനുള്ളിൽ കരാർ ജീവനക്കാരെ റഗുലറൈസ് ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായും സർക്കാർ വക്താവ് അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും 20,484 രൂപയുടെ വർധന!


ഇതുവരെ കരാർ ജീവനക്കാരെ മൂന്ന് വർഷത്തിനുള്ളിലാണ് റെഗുലറൈസ് ചെയ്തിരുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പള സ്കെയിൽ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ അറിയിച്ചു.  ഇത് 2016 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ ശമ്പള സ്കെയിൽ അനുസരിച്ച് ജനുവരിയിലെ ശമ്പളം 2022 ഫെബ്രുവരിയിൽ നൽകുമെന്നാണ് വിവരം.


സർക്കാർ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാന സർക്കാർ മൊത്തം ബജറ്റിന്റെ 43% ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ചെലവഴിക്കുന്നു. ആറാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയ ശേഷം ഇത് 50 ശതമാനമായി ഉയരും. എല്ലാ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും 2016 ജനുവരി 1 മുതൽ പുതുക്കിയ പെൻഷനും മറ്റ് പെൻഷൻ ആനുകൂല്യങ്ങളും നൽകും.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും 2 ലക്ഷം രൂപ


കേന്ദ്രസർക്കാരും ജീവനക്കാർക്ക് സന്തോഷവാർത്ത നൽകാനൊരുങ്ങുകയാണ്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസ് (HRA) വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളവും കൂടും. ജീവനക്കാരുടെ എച്ച്ആർ വർധിപ്പിക്കണമെന്ന ആവശ്യം ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസർ അസോസിയേഷനും (IRTS), നാഷണൽ ഫെഡറേഷൻ ഓഫ് റെയിൽവേമെനും (NFIR)) പരിഗണിക്കുന്നുണ്ട്.


X, Y, Z ക്ലാസ് നഗരങ്ങൾക്കനുസൃതമായി ഹൗസ് റെന്റ് അലവൻസിന്റെ (HRA) വിഭാഗം വിഭജിക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് X കാറ്റഗറിയിൽ വരുന്ന ജീവനക്കാർക്ക് ഇപ്പോൾ പ്രതിമാസം 5400 രൂപയിൽ കൂടുതൽ HRA ലഭിക്കും. ഇതിനുശേഷം Y Class ലെ വ്യക്തിക്ക് പ്രതിമാസം 3600 രൂപയും തുടർന്ന് 'Z' ക്ലാസിലുള്ളവർക്ക് 1800 രൂപയും ലഭിക്കും.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വലിയ ആശ്വാസം! ഈ തുകയ്ക്ക് Tax നൽകേണ്ടതില്ല


50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ 'X' വിഭാഗത്തിലാണ് വരുന്നത്. ഈ നഗരങ്ങളിലെ കേന്ദ്ര ജീവനക്കാർക്ക് 27% HRA ലഭിക്കും. 'Y' കാറ്റഗറി നഗരങ്ങളിൽ ഇത് 18 ശതമാനവും 'Z' കാറ്റഗറിയിൽ 9 ശതമാനവും ആയിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.