പുതിയ ചുവടുവയ്പ്പുമായി ഇലക്ട്രോണിക് ഭീമൻമാരായ ഷവോമി (Xiaomi). Mobile, Laptop, വീട്ടുപകരണങ്ങൾ എന്നിങ്ങനെ ഒട്ടുമിക്ക മേഖലയിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച ഷവോമി വാഹന വിപണിയും പിടിച്ചടക്കാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. മൂന്ന് വർഷത്തിനകം തങ്ങളുടെ ആദ്യ കാർ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് ഇലക്ട്രോണിക് (Chinese Electronics) നിര്‍മാതാക്കള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

2024ന്റെ ആദ്യ പാദത്തിൽ കാർ വിപണിയിലെത്തുമെന്ന് ഷവോമി ചീഫ് എക്‌സിക്യൂട്ടീവ് ലെയ് ജുൻ അറിയിച്ചു. ഇലക്ട്രിക് കാറുകളായിരിക്കും കമ്പനി പുറത്തിറക്കുകയെന്നാണ് റിപ്പോർട്ടുകൾ. അടുത്ത പത്തുവർഷത്തേക്കായി വൈദ്യുത കാർ മേഖലയിൽ 10 ബില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ കമ്പനി വെളിപ്പെടുത്തിയിരുന്നു.



 


Also Read: Xiaomi Mi 11 സീരീസ് ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾ എന്തൊക്കെ?


പ്രതീക്ഷിച്ച പോലെ പുറത്തിറങ്ങുകയാണെങ്കിൽ ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ-ഇലക്ട്രിക് വെഹിക്കിൾ(ഇ.വി) വിപണിയായ ചൈനയിൽ ഷവോമി കാറുകൾ വൻതരംഗമാകുമെന്നത് ഉറപ്പാണ്. പുറത്തിറക്കാൻ പോകുന്ന ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള ഒരു വിവരവും കമ്പനി വ്യക്തമാക്കിയിട്ടില്ല.  


Also Read: Xiaomi ഫോണിന് പിന്നാലെ സ്മാർട്ട് ടിവികളുടെയും വില കൂട്ടി, 2000 രൂപ വരെയാണ് വില വർധിപ്പിച്ചത്


ഇ.വി രംഗത്ത് ചുവടുവയ്ക്കാൻ ശ്രമിക്കുന്ന ആദ്യത്തെ ഓട്ടോമൊബൈൽ (Automobile) ഇതര കമ്പനിയല്ല ഷവോമി (Xiaomi). നേരത്തെ, ഒലയുടെ ഇ-സ്‌കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ വൻതരംഗമായിരുന്നു. Apple, വാവെയ്, ഗൂഗിൾ, Amazon തുടങ്ങിയ കമ്പനികളും ഇ.വി രംഗത്ത് പരീക്ഷണങ്ങൾ ആരംഭിച്ച് കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക