Yes Bank FD Updates: സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് യെസ് ബാങ്ക്. ബ്നാക് പുറത്തുവിട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് സ്ഥിര നിക്ഷേപങ്ങള്‍ക്ക്   10 Bps വർദ്ധനയാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

181 മുതൽ 271 ദിവസങ്ങൾ, 272 മുതൽ 1 വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് 10 ബിപിഎസ് വർദ്ധിപ്പിച്ചിരിയ്ക്കുന്നത്. പുതിയ എഫ്‌ഡികൾക്ക് ഇപ്പോൾ 6.1% നിരക്കിൽ പലിശ ലഭിക്കും, അതേസമയം 272 നും 1 വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 6.35% നിരക്കിൽ പലിശ ലഭിക്കുന്നതാണ്.


Also Read:   Delhi Liquor Scam Update: ജയിലില്‍ നീണ്ട 4 മാസം!! ഡൽഹി എക്സൈസ് നയ അഴിമതി കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി 


1 വർഷം മുതൽ 18 മാസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 7.50% പലിശയും 18 മാസം മുതൽ 36 മാസം വരെ കാലാവധി പൂർത്തിയാകുന്നവയ്ക്ക് 7.75% നിരക്കും നൽകുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു. 36, 120 മാസങ്ങളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക്, ബാങ്ക് 7% പലിശ നിരക്ക് വാഗ്ദാനം ചെയ്യും.


യെസ് ബാങ്ക് FD പലിശ നിരക്ക്: പുതുക്കിയ നിരക്കുകൾ പരിശോധിക്കുക (Yes Bank FD Interest Rates: Check Revised Rates)


7 ദിവസം മുതൽ 14 ദിവസം വരെ: 3.25%


15 ദിവസം മുതൽ 45 ദിവസം വരെ: 3.70%


46 ദിവസം മുതൽ 90 ദിവസം വരെ: 4.10%


91 ദിവസം മുതൽ 120 ദിവസം വരെ: 4.75%


121 ദിവസം മുതൽ 180 ദിവസം വരെ: 5.00%


181 ദിവസം മുതൽ 271 ദിവസം വരെ: 6.10%


272 ദിവസം മുതൽ 1 വർഷം വരെ: 6.35%


1 വർഷം മുതൽ 18 മാസം വരെ: 7.50%


18 മാസം < 36 മാസം: 7.75%


36 മാസം മുതൽ < 60 മാസം വരെ: 7.25%


60 മാസം മുതൽ <= 120 മാസം വരെ: 7.00%


യെസ് ബാങ്ക് FD പലിശ നിരക്ക്  : മുതിർന്ന പൗരന്മാർക്കുള്ള പുതിയ നിരക്കുകൾ (Yes Bank FD Interest Rate Hike: New Rates For Senior Citizens) 


യെസ് ബാങ്കിൽ നിന്നുള്ള അപ്‌ഡേറ്റുകൾ അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് സാധാരണ നിരക്കുകളേക്കാൾ 0.50% അധിക പലിശ നിരക്ക് ലഭിക്കും. ഇപ്പോൾ, മുതിർന്ന പൗരന്മാർക്ക് 3.75% മുതൽ 8.25% വരെ  7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.