സ്ഥിര നിക്ഷേപം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നു. നിലവിൽ ആകർഷകമായ പലിശ  എഫ്ഡിക്ക്  നൽകുന്ന നിരവധി ബാങ്കുകളുണ്ട്. ഒരു നിശ്ചിത കാലയളവിൽ പണം എഫ്ഡിയിൽ നിക്ഷേപിക്കണം. നിക്ഷേപ തുക ഉപഭോക്താക്കളുടെ ആവശ്യങ്ങളെ ആശ്രയിച്ചാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്ക പൊതുമേഖലാ ബാങ്കുകളും ഒരു വർഷത്തെ നിക്ഷേപത്തിന് 6-7 ശതമാനം പലിശ നൽകുന്നുമുണ്ട്. എന്നാൽ ഒരു വർഷത്തെ കാലാവധിയിൽ 8 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്ന ചില സ്വകാര്യ മേഖല ബാങ്കുകളുണ്ട്. അത്തരം ബാങ്കുകളെ പറ്റി  പരിശോധിക്കാം


ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്


ഒരു വർഷത്തെ എഫ്ഡിക്ക് 8.25 ശതമാനം പലിശയാണ് ഈ സ്‌മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വർഷവും 5 വർഷവും കാലാവധിയിൽ 7.20 ശതമാനം പലിശയും ഇവർ നൽകുന്നുണ്ട്.


ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്


1 വർഷത്തെ എഫ്ഡിക്ക് നല്ല പലിശയാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 8.10 ശതമാനമാണ് പലിശ നിരക്ക്. 3 വർഷത്തെ കാലാവധിയിൽ 8 ശതമാനം പലിശയും 5 വർഷത്തെ കാലാവധിയിൽ 7 ശതമാനം പലിശയും ബാങ്കിൽ ലഭ്യമാണ്.


ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്


ഈ ബാങ്ക് ഒരു വർഷത്തെ സ്ഥിരനിക്ഷേപത്തിന് 8.20 ശതമാനം പലിശയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്  വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ FD യിൽ 8% പലിശയും 5 വർഷത്തെ FD യിൽ 7.25% പലിശയും ബാങ്കിൽ ലഭ്യമാണ്. ഇതിനുപുറമെ, ജന സ്മോൾ ഫിനാൻസ് ബാങ്കും ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കും ഒരു വർഷത്തെ നിക്ഷേപത്തിന് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.