Lakhpati Didi Scheme: 5 ലക്ഷം വരെ പലിശ രഹിത വായ്പ; ലാക്പതി ദീദി സ്കീമിൽ ചേരുന്നോ?
സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണിത്. ഏതൊക്കെ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് പരിശോധിക്കാം.
സ്ത്രീകൾക്കായിതാ ഒരു സന്തോഷ വാർത്ത. കേന്ദ്ര സർക്കാരിൻഫെ ലാക്പതി ദീദി പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തിയിരിക്കുകയാണ് സർക്കാർ. 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റിൽ ഇത് വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തെ നിരവധി സ്ത്രീകൾക്ക് ലാക്പതി ദീദി പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണിത്. ഏതൊക്കെ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് പരിശോധിക്കാം.
എന്താണ് ലഖ്പതി ദീദി സ്കീം?
ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ 2 കോടി സ്ത്രീകൾക്ക് നൈപുണ്യ വികസന പരിശീലനം നൽകുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പരിശീലനത്തിൽ, സ്ത്രീകൾക്ക് പ്ലംബിംഗ്, എൽഇഡി ബൾബ് നിമ്മാണം. ഡ്രോണുകൾ പ്രവർത്തിപ്പിക്കൽ അറ്റകുറ്റപ്പണികൾ ചെയ്യൽ തുടങ്ങി നിരവധി വിഭാഗങ്ങളിൽ പരിശീലനം ലഭിക്കും. സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങൾ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ നിരവധി സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇപ്പോൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തി. കുടുംബത്തിൻ്റെ വാർഷിക വരുമാനം കുറഞ്ഞത് 1 ലക്ഷം രൂപയുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാം.
സ്കീമിനുള്ള യോഗ്യത, അപേക്ഷിക്കേണ്ടവിധം
ഈ സ്കീമിന് പ്രായപരിധിയില്ല. രാജ്യത്തെ ഏത് വനിതകൾക്ക് വേണമെങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അവരവരുടെ സംസ്ഥാനത്തെ 'സ്വയം സഹായ സംഘങ്ങളിൽ' ചേരുകയാണ് ഇത് വഴി ചെയ്യേണ്ടത്. ഇതിനായി നിങ്ങളൊരു സ്വയം സഹായ സംഘം ആരംഭിക്കണം. ഇത് മുഖാന്തിരമാണ് അപേക്ഷ അയക്കേണ്ടത്. ഇതിന് ശേഷം സർക്കാർ ഈ അപേക്ഷ പരിശോധിക്കും. അപേക്ഷ സ്വീകരിച്ചാൽ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. പല സംസ്ഥാനങ്ങളിലും 5 ലക്ഷം രൂപ പലിശ രഹിത വായ്പയും ഈ സ്കീമിന് കീഴിൽ ലഭിക്കുന്നുണ്ട്.
അപേക്ഷക്ക് ആവശ്യമായ രേഖകൾ
ആധാർ കാർഡ്, പാൻ കാർഡ്, അഡ്രസ്സ് പ്രൂഫ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഇ - മെയിൽ ഐഡി, മൊബൈൽ നമ്പർ
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.