മുതിർന്ന പൗരനാണോ? 9.10 ശതമാനം സ്ഥിര നിക്ഷേപത്തിന് പലിശ കൊടുക്കുന്ന ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക്. വിവിധ ബാങ്കുകളും എൻബിഎഫ്‌സികളും 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു
ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ഒരു സ്വകാര്യ ബാങ്ക് സീനിയർ സിറ്റിസൺ എഫ്ഡി സ്കീമിൻറെ പലിശ നിരക്ക് ഉയർത്തി. മുതിർന്ന പൗരന്മാർക്ക് പരമാവധി 9.10 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാർക്ക് 4 ശതമാനം മുതൽ 8.60 ശതമാനം വരെ പലിശയാണ് ബാങ്ക് നൽകുന്നത്.സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കാണിത്. ഒരു സ്വകാര്യ ചെറുകിട ബാങ്കാണെങ്കിലും, മറ്റേതൊരു ബാങ്കിനെയും പോലെ ഈ ബാങ്കും റിസർവ് ബാങ്കാണ് നിയന്ത്രിക്കുന്നത്. നിയമങ്ങൾ മറ്റ് ബാങ്കുകൾക്ക് സമാനമാണ്.
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക്. വിവിധ ബാങ്കുകളും എൻബിഎഫ്‌സികളും 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. അബാങ്ക് മുതിർന്ന പൗരന്മാർക്ക് 2-3 വർഷത്തേക്ക് FD-കളിൽ 9.10% പലിശ വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കൾക്ക് 8.6 ശതമാനം പലിശ ലഭിക്കും. 7 ദിവസം മുതൽ 14 ദിവസം വരെ സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ബാങ്ക് നൽകും.
15-45 ദിവസത്തേക്ക് 4.75 ശതമാനമാണ് പലിശ. 46-90 ദിവസത്തെ FD യുടെ പലിശ നിരക്ക് 5 ശതമാനമാണ്. 91 ദിവസം മുതൽ 6 മാസം വരെ 5.50 ശതമാനവും,ആറ് മാസം മുതൽ ഒമ്പത് മാസം വരെയുള്ള പലിശ നിരക്ക് 6 ശതമാനവുമായിരിക്കും. 9 മാസം മുതൽ 1 വർഷം വരെയുള്ള ടേം നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ.
ഒരു വർഷം മുതൽ 15 മാസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.75 ശതമാനമാണ്. 15 മാസം മുതൽ 2 വർഷം വരെ 9 ശതമാനമാണ് പലിശ. രണ്ട് വർഷത്തിൽ കൂടുതലുള്ള എന്നാൽ 3 വർഷത്തിൽ താഴെയുള്ള കാലയളവിന് 9.10 ശതമാനമാണ് പലിശ നിരക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...