ZEE Brand Works: ബിസിനസ് രംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി രാജ്യത്തെ പ്രമുഖ മാധ്യമ-വിനോദ പവർഹൗസായ സീ എന്‍റർടൈൻമെന്‍റ്  എന്‍റർപ്രൈസസ് ലിമിറ്റഡ് (ZEEL).  


COMMERCIAL BREAK
SCROLL TO CONTINUE READING

ബിസിനസ് രംഗത്ത് കടുത്ത മത്സരമാണ്‌ ഇന്ന് നടക്കുന്നത്.  നിങ്ങളുടെ ഉത്പന്നം എത്ര മികച്ചതാണ് എങ്കിലും അതിനെ വിറ്റഴിക്കാന്‍ നിങ്ങള്‍ സ്വീകരിയ്ക്കുന്ന തന്ത്രം  മികവുറ്റതല്ല എങ്കില്‍ ബിസിനസ് നഷ്ടത്തിലാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ അവസരത്തിലാണ്  ZEE Brand Works നിങ്ങളുടെ സഹായത്തിന് എത്തുന്നത്‌. 


മികച്ച സർഗ്ഗാത്മകതയും ഉപഭോക്തൃ ധാരണയും പ്രാവര്‍ത്തികമാക്കിക്കൊണ്ട് പ്രമുഖ ബ്രാൻഡുകള്‍ക്ക്  നേട്ടം കൈവരിക്കാന്‍ സഹായിയ്ക്കുന്ന പുതിയ സംരംഭവുമായി ZEEL എത്തിയിരിയ്ക്കുകയാണ്. അതായത്,   ZEE Brand Works എന്ന പേരില്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ പുതിയ സംരംഭം  ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിപണി വിപുലീകരിയ്ക്കാന്‍ ഏറെ  സഹായകമാണ്.   


ZEE Brand Works, ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനത്തിലൂടെ ബ്രാൻഡുകൾക്ക് സമഗ്രവും വിശാലവുമായ ഉത്പന്ന ബ്രാൻഡിംഗ്, വിൽപ്പന വർദ്ധിപ്പിക്കൽ, പുതിയ ലോഞ്ചുകൾ,  മികച്ച ഉള്ളടക്കം സൃഷ്ടിക്കൽ,  ഉപഭോക്താക്കളില്‍ ശരിയായ സ്വാധീനം ചെലുത്തൽ, പരിഹാരങ്ങൾ എന്നിവ നൽകാനാണ്  ലക്ഷ്യമിടുന്നത്.   


ZEE Brand Works ഇത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നേടിക്കൊടുക്കുന്നത്  ZEE യുടെ 11 ഭാഷകളിലുള്ള ടിവി ചാനലുകളുടെ പോർട്ട്ഫോളിയോ, OTT പ്ലാറ്റ്ഫോം ZEE5 എന്നിവയിലൂടെയാണ്.  ZEE Brand Works ഈ പ്ലാറ്റ്ഫോമിലൂടെ  ബ്രാൻഡുകൾക്കും വിപണനക്കാർക്കും ശരിയായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും അവരുമായി  ബന്ധപ്പെടാനും ഇടപെഴകാനും മെച്ചപ്പെട്ടതും  നേരിട്ടുള്ളതുമായ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനും സഹായിയ്ക്കുന്നു. 


ZEE Brand Works-നെക്കുറിച്ച്    ZEEL ചീഫ് ഗ്രോത്ത് ഓഫീസർ ശ്രീ ആശിഷ് സെഹ്ഗാൾ പറയുന്നത്‌ ഇപ്രകാരമാണ്,  " ഇന്ത്യന്‍ മാധ്യമ രംഗത്തെ തുടക്കക്കാര്‍ എന്ന നിലയില്‍  പ്രേക്ഷകരുമായി സ്ഥാപനത്തിന് അടുത്ത ബന്ധമാണ് ഉള്ളത്.  ഇത്, രാജ്യത്തിന്‍റെ സമൃദ്ധവും വിവിധവുമായ  പൈതൃകങ്ങളെ കുറിച്ച് ഏറെ അറിയാനും, ഇന്ന് ആ അറിവ് മറ്റൊരു മേഖലയില്‍ പ്രയോജനപ്പെടുത്താനും സഹായകമാവുകയാണ്. ഇന്ത്യൻ പ്രേക്ഷകരെക്കുറിച്ചും ഉപഭോക്താവിനെക്കുറിച്ചുള്ള ഈ ധാരണ  വിപണന ആവശ്യകതകളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്  ZEE Brand Works ലക്ഷ്യമിടുന്നത്". 


വര്‍ദ്ധിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി ബ്രാൻഡുകളുടെ വിപണന ലക്ഷ്യങ്ങളുടെ  സ്വഭാവം കണക്കിലെടുത്ത്,  ZEE Brand Works സേവനങ്ങൾ മെച്ചപ്പെടുത്തുന്നു. ഇത് വിപണിയില്‍ മികച്ച നേട്ടം വേഗത്തിലും അനായാസമായും കൈവരിക്കാന്‍  ബ്രാന്‍ഡുകളെ സഹായിയ്ക്കും.  മെച്ചപ്പെട്ട ബ്രാൻഡ് കണക്ഷനുകൾ, ഉയർന്ന ഇടപഴകൽ, മെച്ചപ്പെട്ട മാർക്കറ്റിംഗ് ഫലങ്ങൾ എന്നിവയിലൂടെ  വിപണിയില്‍  മികച്ച നേട്ടം  കൈവരിക്കാന്‍ ZEE Brand Works സഹായിയ്ക്കുന്നു.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.