IDFC First Bank Update: ഇന്ന് നമുക്കറിയാം, എല്ലാത്തരം സേവനകൾക്കും ബാങ്ക് തുക ഈടാക്കാറുണ്ട്. അതായത് രാജ്യത്തെ ഒരു ബാങ്കും തങ്ങളുടെ സേവനങ്ങൾ ഫ്രീ ആയി നൽകുന്നില്ല. എന്നാൽ, ഈ അവസരത്തിൽ തങ്ങളുടെ നിരവധി സേവനങ്ങൾ ഫ്രീ ആയി നൽകുകയാണ്  ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി ബാങ്കിംഗ് സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കി. അതായത്, ശരാശരി 10,000 രൂപ പ്രതിമാസ ബാലൻസ് ഉള്ള ഉപഭോക്താക്കൾക്കും 25,000 രൂപ എഎംബി സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന്  ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. 


Also Read:  Omicron BF.7:  ചൈനയില്‍ കൊറോണയ്ക്ക് കാരണമായ ഒമിക്രോണ്‍ BF.7  വകഭേദം ഇന്ത്യയില്‍ കണ്ടെത്തി, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം  


ഡിസംബർ 18-ന് ബാങ്ക് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് അക്കൗണ്ട് ഉടമകൾക്ക് സൗജന്യ സേവനം നൽകാൻ ഐഡിഎഫ്‌സി ബാങ്ക് തീരുമാനിച്ചിരിയ്ക്കുന്നത്.  ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്‍റെ ഉപഭോക്തൃ സൗഹൃദ സംരംഭമാണിത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടക്കം മുതൽ എല്ലായ്‌പ്പോഴും ബാങ്കിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും ലളിതവും സുതാര്യവുമായ നിബന്ധനകളാണ് ഉൾപ്പെടുത്തിയിരുന്നത്.  


Also Read:  Corona Virus New Guidelines: കോവിഡ് അവസാനിച്ചിട്ടില്ല, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക; കേന്ദ്ര സര്‍ക്കാര്‍ 


ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശനിയാഴ്ച സേവിംഗ്‌സ് അക്കൗണ്ടുകളിൽ സീറോ ഫീ ബാങ്കിംഗ് പ്രഖ്യാപിക്കുകയും പാസ്‌ബുക്ക് ചാർജുകൾ, എൻഇഎഫ്‌ടി ചാർജുകൾ എന്നിവയുൾപ്പെടെ നിരവധി ബാങ്കിംഗ് സേവനങ്ങളുടെ ചാർജുകൾ ഒഴിവാക്കുകയും ചെയ്തതായി അറിയിയ്ക്കുകയും ചെയ്തു. 
  
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രഖ്യാപിച്ച സീറോ-ഫീസ് സേവനങ്ങളുടെ ലിസ്റ്റ് ചുവടെ :- 


1. ശാഖകളിൽ പ്രതിമാസം നടത്തുന്ന പണമിടപാടുകളുടെ എണ്ണം (നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും എണ്ണം) 


2. ശാഖകളിലെ പണമിടപാടുകളുടെ മൂല്യം (നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും ആകെത്തുക).


3.  ബ്രാഞ്ചുകളിലെ മൂന്നാം കക്ഷി പണമിടപാട് ഫീസ് (നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും ആകെ തുക).


4. ഡിമാൻഡ് ഡ്രാഫ്റ്റ്/പിഒ (ഇഷ്യൂ ഫീസ്) 


5. ഓരോ ഇടപാടിനുമുള്ള  IMPS നിരക്കുകൾ 


6. ഓരോ ഇടപാടിനുമുള്ള  NEFT നിരക്കുകൾ  


7. ഓരോ ഇടപാടിനുമുള്ള  RTGS നിരക്കുകൾ 


8. ചെക്ക് ബുക്ക് ചാർജുകൾ


9. SMS അലേർട്ട് നിരക്കുകൾ


10. ഡ്യൂപ്ലിക്കേറ്റ്  ബാങ്ക് സ്റ്റേറ്റ്മെന്‍റ്  
11. പാസ്ബുക്ക് നിരക്കുകൾ


12. ബാലൻസ് സർട്ടിഫിക്കറ്റ് 


13. പലിശ സർട്ടിഫിക്കറ്റ്  


14. അക്കൗണ്ട് ക്ലോഷർ 


15 ECS റിട്ടേൺ ചാർജുകൾ


16. സ്റ്റോപ്പ് പേയ്മെന്‍റ്  ചാർജ് 


17. അന്താരാഷ്ട്ര എടിഎം/പിഒഎസ് ഇടപാട് നിരക്കുകൾ


18. ഓരോ എടിഎം ഇടപാടിനും മതിയായ ബാലൻസ് ഇല്ലാത്തതിനുള്ള ചാര്‍ജ്ജ്  


19. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ ചാർജുകൾ


20. മാനേജർ ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് റദ്ദാക്കൽ/പുനർമൂല്യനിർണയം


21. ഫോട്ടോ വെരിഫിക്കേഷൻ ഫീസ്


22. ഒപ്പ് സ്ഥിരീകരണ ഫീസ്


23. പഴയ രേഖകൾ / പണമടച്ചുള്ള ചെക്ക് കോപ്പി ഫീസ്


24. വിലാസം പരിശോധിക്കുന്നതിനുള്ള ഫീസ്


25. വിപരീത കാരണങ്ങളാൽ കൊറിയർ വഴി തിരിച്ചുനൽകിയ ഏതൊരു ഡെലിവറിയ്ക്കുമുള്ള ഫീസ്‌ 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.