തിരുവനന്തപുരം: കോട്ടൂരിൽ പൊലീസിനെ (Police) ആക്രമിച്ച കഞ്ചാവ് മാഫിയ സംഘത്തിലെ 11 പേർ പിടിയിൽ. മുഖ്യപ്രതിയടക്കമുള്ളവരാണ് (Main accused) പിടിയിലായത്. സംഭവത്തിൽ മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനെയും പൊലീസ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

10 പേരാണ് ഇന്ന് പിടിയിലായത്. അമൻ എന്നയാളെ നേരത്തേ തന്നെ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.  പ്രദേശത്തെ കോളനിയിൽ ഒരാഴ്ച മുമ്പ്  കഞ്ചാവ് () വിൽക്കുന്ന സംഘം  ഒരു യുവാവിനെ ആക്രമിച്ചിരുന്നു. ഈ കേസിലെ  സാക്ഷിയായ കോട്ടൂർ സ്വദേശി സജികുമാറിന്‍റെ വീടിന് നേരെയും പ്രതികൾ കഴിഞ്ഞ ദിവസം അക്രമം നടത്തിയിരുന്നു.


ALSO READ: Gold Smuggling Case : സ്വർണ്ണക്കടത്ത് കേസിൽ ഉന്നതരുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് മുഖ്യപ്രതിയുടെ പരാതി; കേസ് ഇന്ന് എൻഐഎ കോടതി ഇന്ന് പരിഗണിക്കും


തുടർന്നാണ് സംഭവ സ്ഥലത്തെത്തിയ നെയ്യാർ ഡാം പൊലീസിന് നേരെ പ്രതികളുടെ അക്രമണമുണ്ടായത്. പ്രെട്രോള്‍ ബോംബാക്രമണത്തിൽ (Petrol bomb) നെയ്യാർ ഡാം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.