Rape | മലപ്പുറത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാൾ. പീഡനത്തിന് കൂട്ട് നിന്നതിന് അമ്മയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
മലപ്പുറം: മലപ്പുറത്ത് (Malappuram) പന്ത്രണ്ടുകാരിയെ പീഡനത്തിന് (Rape) ഇരയാക്കിയ യുവാവ് കോടതിയിൽ കീഴടങ്ങി. പാലക്കാട് ചെർപ്പുളശേരി സ്വദേശി വിനീഷ് ആണ് പ്രതി. കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാൾ. പീഡനത്തിന് കൂട്ട് നിന്നതിന് അമ്മയെ പോലീസ് (Police) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിലാണ് കീഴടങ്ങിയത്. 2019 മുതൽ ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. വാടക വീടുകളിൽ വച്ച് പലതവണ ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിൽ മൊഴി നൽകിയിരുന്നു.
ഒക്ടോബർ 19ന് ആണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. 20ന് പെൺകുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്. എന്നാൽ വിനീഷ് ഒളിവിൽ പോകുകയായിരുന്നു. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...