കുറ്റിപ്പുറം: പതിനേഴുകാരനെ കാറിൽ വച്ച് പീഡനത്തിനിരയാക്കിയ കേസിൽ തിരൂർ സ്വദേശി അറസ്റ്റിൽ. തിരൂർ പുറത്തൂർ മണൽ പറമ്പിൽ റഷീദ് എന്ന 53കാരനെയാണ് അറസ്റ്റ് ചെയ്തത്. പോലീസുകാർ തന്നെ സാക്ഷികളായ കേസ് നടന്നത്ത കഴിഞ്ഞ ദിവസമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിപിൻ സേതു, വിജേഷ് എന്നിവർ പതിവ് പട്രോളിങ്ങിനിറങ്ങിയതായിരുന്നു.ഇതിനിടെയാണ് തവനൂർ മറവഞ്ചേരി പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ രീതിയിൽ കാർ കണ്ടത്. തുടർന്ന് നടത്തിയ പരിശോധയിൽ കാറിൽ വച്ച് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് ബോധ്യപ്പെട്ടു.


പോലീസിനെ കണ്ടതോടെ പ്രതി കാറിൽ നിന്നും ഓടി രക്ഷപ്പെട്ടു. കുട്ടിയെ പോലീസുകാർ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പുറത്തൂരിൽ നിന്ന് പിടികൂടുന്നത്. 


തിരൂർ പുറത്തൂർ മണൽ പറമ്പിൽ റഷീദ് എന്ന 53കാരനായ പ്രതി ഇലക്ട്രീഷ്യനായിരുന്നു. പോലീസുകാർ തന്നെ സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് മേൽനടപടി സ്വീകരിക്കുമെന്ന്  കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പത്മരാജൻ അറിയിച്ചു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.