ചെന്നൈ: പീഢനശ്രമം ചെറുക്കുന്നതിനിടയിൽ 19 കാരി യുവാവിനെ കുത്തികൊലപ്പെടുത്തി. തമിഴ്നാട്ടിലെ ചോളവാരം ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പ്രദേശവാസിയായ അജിത്ത് ഏലിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. തിരുവള്ളൂർ സ്വദേശിയായ പെൺകുട്ടി ചോളവാരത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. സംഭവദിവസം വീട്ടിലെ ടോയ്ലറ്റിലേക്ക് പോയ പെൺകുട്ടിയെ മദ്യപിച്ചെത്തിയ അജിത് കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് കത്തി ചൂണ്ടി യുവാവ് ഭീക്ഷണിപ്പെടുത്തി യുവാവ് പീഢനത്തിന് മുതിർന്നതോടെ. ഇയാളെ തള്ളി വീഴ്ത്തിയ ശേഷം പെൺകുട്ടി തന്നെ കത്തി പിടിച്ച് വാങ്ങി ഇയാളെ കുത്തുകയായിരുന്നു. മുഖത്തും,കഴുത്തിലും കുത്തി. മാരകമായി മുറിവേറ്റ ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:UAPA കേസ്: താഹ ഫസലിന്‍റെ ജാമ്യം റദ്ദാക്കി, അലന് ജാമ്യത്തില്‍ തുടരാം


സംഭവ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കേസിൽ പെൺകുട്ടിയുടെ മൊഴിയെടുgത്തിട്ടുണ്ട്. പോലീസ്(Tamilnadu Police) കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷികളുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. കേസിൽ വിശദമായ അന്വേഷണം
നാഷണൽ ക്രൈംറെക്കോർഡ്സ് ബ്യൂറോ(NCRB) യുടെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം 88 ലൈം​ഗീക പീഢനങ്ങൾ എങ്കിലും നടക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു. 2019-ൽ മാത്രം നാല് ലക്ഷം കേസുകൾ സ്ത്രീകൾക്കെതിയുള്ള അക്രമങ്ങൾ മാത്രമായിരുന്നു. 2018-ൽ ഇത് 3.78 ലക്ഷവും,2017-ൽ 3.59 ലക്ഷവും ആയിരുന്നു.


Also Read:സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം പക്ഷിപ്പനി


 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy