തിരുവനന്തപുരം : ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 22 ലക്ഷം രൂപ അമരവിള എക്സൈസ് സംഘം പിടികൂടി. ആഡംബര ബസിൽ കൊണ്ടുവന്ന രേഖകൾ ഇല്ലാത്ത 22 ലക്ഷം രൂപയാണ് എക്സൈസ് സംഘം കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തമിഴ്നാട് രാമനാഥപുരം മുതുകുളത്തൂർ സ്വദേശി രാജ പ്രവീൺ കുമാറാണ് (24) പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം സ്വദേശിക്ക് പണം കൊടുക്കനായി ചെന്നൈയിൽ നിന്നും ഒരാൾ കൊടുത്ത് അയച്ച പണമാണിതെന്ന് പിടിയിലായ രാജ് പ്രവീൺ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എക്സൈസ് നടപടികൾക്കു ശേഷം പ്രതിയെ പാറശ്ശാല പോലീസിന് കൈമാറി.


ALSO READ : Gold Smuggling: കസ്റ്റംസിനെ വെട്ടിച്ച് കടന്നു.. ചെന്നുപെട്ടത് പോലീസിന്റെ മുന്നിൽ; 58 ലക്ഷത്തിന്റെ സ്വർണ്ണവുമായി പ്രതി പിടിയിൽ


അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം ചങ്ങരംകുളത്ത് കണക്കിൽപ്പെടാത്ത 18,80,000 രൂപയുടെ നോട്ടുമായി മൂന്ന് പേരെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരെ പോലീസ് അറസ്റ്റ്‌ ചെയ്തത്. വാഹനത്തിന്റെ രഹസ്യ അറയ്ക്കുള്ളിൽ നിന്നും പിന്നീട് 71.5 ലക്ഷം രൂപ കൂടി പോലീസ് പരിശോധനയ്ക്കിടെ കണ്ടെടുത്തു. എടപ്പാളിൽ കഴിഞ്ഞ കുറേക്കാലമായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ ശങ്കർ, പ്രവീൺ, സന്തോഷ് എന്നിവരെയാണ് ജില്ലാ അതിർത്തിയായ നീലിയാട്ടിൽവെച്ച് പിടികൂടിയത്. 


ജില്ലാ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഘം വലയിലായത്. ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കലടക്കമുള്ള സംഘവും സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


പ്രതികളെയും പണവും കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കാറിനുള്ളിൽ രഹസ്യ അറയിൽ 71.5 ലക്ഷം രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്.  തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ നിന്നു പണം കണ്ടെത്തുകയായിരുന്നു. സ്വർണം വാങ്ങി ആഭരണങ്ങളാക്കി വിൽക്കുകയാണ് പിടിയിലായവരുടെ ജോലി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.