തൃശൂര്‍: കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ കഴിഞ്ഞ ദിവസം അര്‍ജുന്‍ ഈ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അര്‍ജുന്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കിടയില്‍നിന്നാണ് അര്‍ജുന്‍ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്.


തുടര്‍ന്ന് യുവതിയുടെ വീടിനു പുറത്തുവെച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടില്‍ കയറി തീ കൊളുത്തുകയായിരുന്നു. ഇതിനിടെ യുവതിയുടെ വീടിന്റെ ചില്ലുകള്‍ യുവാവ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പോലീസാണ് പൊള്ളലേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ അര്‍ജുന്‍ ലാല്‍ ചികിത്സയിലിരിക്കെ തന്നെ മരണപ്പെടുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.