Delhi Murder: ഡൽഹിയിൽ വീണ്ടും അരുംകൊല; പങ്കാളിയെ തീകൊളുത്തി കൊന്നു, പ്രതി അറസ്റ്റിൽ
Delhi Murder Case: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബൽബീർ വിഹാറിൽ താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. യുവതിയും പ്രതിയും ചെരുപ്പ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു.
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അമൻ വിഹാറിൽ ഇരുപത്തിയെട്ടുകാരിയായ പങ്കാളിയെ തീകൊളുത്തി കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബൽബീർ വിഹാറിൽ താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. യുവതിയും പ്രതിയും ചെരുപ്പ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു.
യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ ആറ് വർഷമായി പ്രതിയായ മോഹിത് എന്നയാളുടെ കൂടെയാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. മരിച്ച യുവതിക്ക് രണ്ട് കുട്ടികളുണ്ട്. മുൻ വിവാഹത്തിലും മോഹിത്തുമായുള്ള ബന്ധത്തിലും ഓരോ കുട്ടികളുണ്ട്. ഫെബ്രുവരി പത്തിന് രാത്രി സുഹൃത്തിന്റെ സ്ഥലത്ത് വച്ച് മോഹിത് മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും പ്രതിയും തമ്മിൽ തർക്കം നടന്നിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ മേൽ ടാർപിൻ ഓയിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച യുവതി മരിച്ചു. ഇവരുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമൻ വിഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. മോഹിത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...