Crime News: ഡൽഹിയിൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു
Crime News: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ ജ്യോതി കഴിഞ്ഞ ഒരു മാസമായി ഉദ്യോഗ് നഗർ മെട്രോ സ്റ്റേഷനു സമീപമുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുകയാണ്. ഡൽഹിയിലെ പശ്ചിമ വിഹാറിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ അജ്ഞാതർ വെടിവച്ചു കൊന്നു. മരണമടഞ്ഞത് 32 വയസ്സുകാരിയായ ജ്യോതിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു.
Also Read: Vistara: വിമാനത്തിൽ അർദ്ധ നഗ്നയായി ഇറ്റാലിയൻ യുവതി, ജീവനക്കാർക്കു മേൽ തുപ്പി; അറസ്റ്റിൽ
Also Read: Budh Rashiparivartan: ബുധന്റെ കൃപയാൽ ഫെബ്രുവരിയിൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും
ജോലി കഴിഞ്ഞ് രാത്രി 7:30 ഓടെ ഓഫീസിൽ നിന്നും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ നടു റോഡിൽ വച്ച് അക്രമികൾ വെടിവയ്ക്കുകയായിരുന്നു. ശേഷം ജ്യോതിയുടെ സ്കൂട്ടറുമായി കടന്നുകളഞ്ഞുവെന്നും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
വെടിയേറ്റ് വീണുകിടന്ന ജ്യോതിയെ ഉടൻ തന്നെ വഴിയാത്രക്കാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞതിനെ തുടർന്ന് ഡിസിപി ഹരേന്ദ്ര സിംഗ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയുമുണ്ടായി. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ ജ്യോതി കഴിഞ്ഞ ഒരു മാസമായി ഉദ്യോഗ് നഗർ മെട്രോ സ്റ്റേഷനു സമീപമുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...