തിരുവനന്തപുരം: ഉമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. വർക്കല ഇടവ ഒടയംമുക്ക് സ്വദേശി ഷാക്കുട്ടിയെയാണ് വർക്കല പോലീസ് അറസ്റ്റു ചെയ്തത്.  കേസിനാസ്പദമായ സംഭവം നടന്നത് ബുധനാഴ്ച രാവിലെ എട്ടോടെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒടുവിൽ ആശ്വാസം; കുവൈത്തിൽ അറസ്റ്റിലായ 19 മലയാളി നഴ്‌സുമാർക്ക് മോചനം!


ഷാക്കുട്ടിയുടെ ഉമ്മ റുക്കിയ ബീവി താമസിക്കുന്ന ഇടവ ഓടയംമുക്കിലെ വീട്ടിൽ പെട്രോൾ നിറച്ച് തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തി. ഈ സമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്‌ബിൻ, മുഹമ്മദ് ജിബിൻ എന്നിവർ വീട്ടിലുണ്ടായിരുന്നു. ഇയാൾ ആദ്യം മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീ കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 


Also Read: Lakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ടവർ, ഇതിൽ നിങ്ങളും ഉണ്ടോ?


തടയാൻ ശ്രമിച്ച ജസ്‌ബിന് നേരെ അക്രമണമുണ്ടായി. ഈ ആക്രമണ ദൃശ്യങ്ങൾ മൊബൈലിൽ  പകർത്തിയ ജെബിന് നേരെയും ഇയാൾ പെട്രോൾ ബോംബെറിഞ്ഞു.  സംഭവം അറിഞ്ഞെത്തിയ പോലീസ് ഷാക്കുട്ടിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആക്രമണത്തിൽ ജിബിന് നിസ്സാര പരിക്കേറ്റു. വീടിന്റെ പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടറും ബൈക്കും ഭാഗികമായി കത്തി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. 


Also Read: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജ്യോത്സ്യനെ ലോഡ്ജിലേക്ക് വരുത്തി സ്വർണ്ണം കവർന്നു; യുവതി പിടിയിൽ


ഷാക്കുട്ടി സഹോദരിയോട് പണം അവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും അയിരൂർ പോലീസ് അറിയിച്ചു. എക്സ്പ്ലോസീവ് ആക്ട്, കൊലപാതക ശ്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഷാക്കുട്ടിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.