Shocking!! മാതാപിതാക്കളുടെ അഴുകിയ ശരീരങ്ങൾക്ക് സമീപം ആറുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ്
Shocking news: ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം, മരണപ്പെട്ട കാഷിഫ് ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു. ജൂൺ എട്ടിനാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.
Dehradun: ദാമ്പതികളുടെ അഴുകിയ ശരീരത്തിനരികെ വെറും 6 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജീവനോടെ കണ്ടെത്തി..!
ദമ്പതികളുടെ ശരീരത്തിന്‍റെ പഴക്കമനുസരിച്ച് മൂന്ന് ദിവസം മുന്‍പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടാകും എന്നാണ് എന്നാണ് പോലീസ് പറയുന്നത്. ഉത്തർപ്രദേശിലെ സഹാരൺപുർ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) എന്നിവരുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഡെറാഡൂണിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.
Also Read: Arikomban Fans: അരിക്കൊമ്പനൊടുള്ള സ്നേഹം മൂത്ത് 8 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ച് ആരാധകന്‍
വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ പരാതി പരിശോധിക്കാനെത്തിയ പോലീസ് ആണ് അഴുകിയ മൃതദേഹങ്ങള്‍ക്കൊപ്പം പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുലപ്പാല്‍ ലഭിക്കാതെ കുഞ്ഞ് നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നിരുന്നാലും കുറച്ച് ദിവസം കൂടി കുഞ്ഞിന് ആശുപത്രിയില്‍ കഴിയേണ്ടി വരും എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാകുന്നത്. മൂന്ന് ദിവസത്തോളം മുലപ്പാലോ വെള്ളമോ ലഭിക്കാതെ പിഞ്ചുകുഞ്ഞ് ജീവിച്ചിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
Also Read: Wrestlers Protest Update: ബ്രിജ് ഭൂഷണിനെതിരെ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡല്‍ഹി പോലീസ്!!
ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം, മരണപ്പെട്ട കാഷിഫ് ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു. ജൂൺ എട്ടിനാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.
സഹാരൺപുരിലെ ഒരാളിൽനിന്ന് കാഷിഫ് അഞ്ച് ലക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് പറയുന്നു. ഈ തുക ഈ ആഴ്ച മടക്കി നല്‍കേണ്ടിയിരുന്നു. പണം മടക്കി നല്‍കാന്‍ സാധിക്കത്ത സാഹചര്യത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം.
ജൂൺ 10ന് രാത്രിയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്, അന്നു രാത്രിയാണ് അവരുടെ മൊബൈൽ ഫോണിൽ അവസാന കോൾ എടുക്കുന്നത്, ക്ലെമന്റ് ടൗൺ പോലീസ് പറയുന്നു.
കാഷിഫ് ഭാര്യ അനം (22) എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിയ്ക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കൂ എന്നും പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...