തിരുവനന്തപുരം: Crime News: കേശദാസപുരത്ത് വയോധികയുടെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ കണ്ടെത്തി.  കേശവദാസപുരം രക്ഷാപുരി മേനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  മനോരമയുടെ മരണം കഴുത്ത് ഞെരിച്ചതിനാലെന്നാണ് സംശയം. കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട് കാലിൽ ഇഷ്ടികയും കെട്ടിവച്ചിട്ടുണ്ടായിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരും കതകു തുറന്നിരുന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടു എന്നാണ് പോലീസ് പറയുന്നത്.  മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത് എന്നാൽ കാണാനില്ലെന്നു കരുതിയ പണം പരിശോധനയ്‌ക്കിടയിൽ വീട്ടിൽ നിന്നും തന്നെ കണ്ടെടുക്കുകയായിരുന്നു.  പണം സുരക്ഷിതമായി അവിടെയുണ്ടെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കിൽ കൊലപാതക കാരണം എന്താണെന്ന് കൂടുതൽ വ്യക്തമാകേണ്ട സാഹചര്യമാണ് വരുന്നത്. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 48 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു


സംഭവത്തെ തുടർന്ന് വീടിനു സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി ആദം അലിയെ പോലീസ് തിരയുന്നുണ്ട്.  ഇയാൾക്കൊപ്പം താമസിച്ചിരുന്ന 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മനോരമയും ഭർത്താവ് ദിനരാജും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ഇന്നലെ വൈകുന്നേരമാണ് പോലീസ് അന്വേഷണം തുടങ്ങിയത്.  ശേഷം നടത്തിയ തിരച്ചിലിൽ പോലീസ് നായ മണം പിടിച്ച്  അയൽപക്കത്തെ കിണറിന് സമീപം എത്തുകയും തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് രാത്രി 11:15 ഓടെ കിണറ്റിൽ നിന്നും മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. മനോരമയുടെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.  അതുകൊണ്ടുതന്നെ കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാമെന്നാണ് പോലീസ് നിഗമനം. സംഭവം നടന്ന സമയം മനോരമയുടെ ഭർത്താവ് ദിനരാജ് വീട്ടിൽ ഇല്ലായിരുന്നു.  അദ്ദേഹം വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഒരു നിലവിളി കേട്ടതായി സമീപവാസികൾ ദിനരാജിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.       


Also Read: 


പോലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ  കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നു.  രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചതെന്നാണ് പോലീസ് പറയുന്നത്. ഉള്ളൂരിൽ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. എന്നാൽ സിമ്മുമായി എത്തിയപ്പോൾ ആദം അവിടെ നിന്നും രക്ഷപ്പെട്ടതായി സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് പബ്ജിയിൽ തോറ്റപ്പോൾ ആദം അലി മൊബാൽ തല്ലി പൊട്ടിച്ചിരുന്നു. ആദം അലി മനോരമ താമസിക്കുന്ന വീടിന്  അടുത്ത വീട്ടിൽ ജോലിക്കെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളിൽ നിന്നും വന്ന തൊഴിലാളിയാണ് ഇയാൾ. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.  നാടിനെ നടുക്കിയ കൊലപാതകം തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്താണ് നടന്നത് എന്നത് ശ്രദ്ധേയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.