7 Year Old Boy Raped Minor Girl: 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് 7 വയസുകാരന്!! ഞെട്ടിക്കുന്ന സംഭവത്തില്‍ കൈമലര്‍ത്തി പോലീസ്
7 Year Old Boy Raped Minor Girl: ഏഴ് വയസിന് താഴെയുള്ള കുട്ടി എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ അത് കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽപ്പെടില്ല. എങ്കിലും നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർ നടപടിയെന്ന് പോലീസ് പറയുന്നു.
Kanpur Crime: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത, 5 വയസുകാരിയെ 7 വയസുകാരന് ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്.
സംഭവത്തില്‍ പ്രതിയായ ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടേയും പ്രതിയുടെയും വൈദ്യപരിശോധന നടത്തി. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാര്‍ സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.
Also Read: Women Reservation Bill: വനിതാ സംവരണ ബില്ലിന് പിന്തുണ, പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം അനിവാര്യം, സോണിയ ഗാന്ധി
കാൺപൂർ, അക്ബർപൂരിലെ ഒരു ഗ്രാമത്തിലാണ് ഈ ഞെട്ടിയ്ക്കുന്ന സംഭവം അരങ്ങേറിയത്. 5 വയസുകാരിയായ പെണ്‍കുട്ടി വീടിന് പുറത്ത് കളിക്കുകയായിരുന്നു. അതിനിടെ അയൽപക്കത്ത് താമസിക്കുന്ന 7 വയസുള്ള ആണ്‍കുട്ടിയും കളിയ്ക്കാന്‍ ഒപ്പം ചേര്‍ന്നു. ഇതിനിടെ ആണ്‍കുട്ടി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടി വീട്ടിലെത്തിയത് എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു.
അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ വൃത്തികെട്ട രീതിയില്‍ പെരുമാറി എന്ന് പെൺകുട്ടി കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു. ഇതേത്തുടർന്ന് ഗ്രാമത്തിൽ തർക്കമുണ്ടായി. ഇരയുടെ വീട്ടുകാർ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് ബലാത്സംഗത്തിന് പരാതി നല്കി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
ഇരയും പ്രതിയും ഒരേ സമുദായത്തിൽപ്പെട്ടവരാണ്. ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിന് പഞ്ചായത്ത് തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഇത് ഇരുവരുടെയും അമ്മമാര്‍ തമ്മില്‍ വാക്കേറ്റത്തില്‍ കലാശിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പോലീസ് സ്റ്റേഷനില്‍ എത്തിയത്. പ്രതിയായ കുട്ടിയും ചെറുതാണെന്നും അതിനാൽ നടപടിയൊന്നും ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ സംഭവം ഗൗരവമായി എടുത്തില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രതിയ്ക്കെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തതായി അക്ബർപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സതീഷ് സിംഗ് പറഞ്ഞു.
പ്രതി എല്ലായ്പ്പോഴും മൊബൈലിൽ നോക്കാറുണ്ടായിരുന്നു. കൂടാതെ, കുറ്റവാളിയായ കുട്ടി തന്നേക്കാൾ പ്രായമുള്ള ആൺകുട്ടികൾക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിച്ചിരുന്നത്, മൊബൈലിൽ അശ്ലീല വീഡിയോകളും കാണാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു സംഭവം ഉണ്ടായത്.
പെൺകുട്ടിയും പ്രതിയും പലപ്പോഴും ഒരുമിച്ച് കളിച്ചിരുന്നു. എന്നാൽ, ഇതുപോലെ ഒരു സംഭവം ആരും മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ല, ഗ്രാമവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ കേസന്വേഷിക്കുന്ന പോലീസുകാരും പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരും അമ്പരപ്പിലാണ്. വളരെ ചെറു പ്രായക്കാരായ ഇരയും പ്രതിയും, ഇത്തരമൊരു കേസ് ആദ്യമായാണ് പുറത്തുവരുന്നതെന്ന് പോലീസ് പറയുന്നു. ആദ്യമായിട്ടാണ് താൻ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറും പറയുന്നു.
ഏഴ് വയസിന് താഴെയുള്ള കുട്ടി എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ അത് കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽപ്പെടില്ല. എങ്കിലും നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർ നടപടിയെന്ന് പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...