വയനാട്: Marijuna Seized: കൽപ്പറ്റയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികൾ എക്‌സൈസ് പിടിയിൽ. കൽപറ്റ-മുണ്ടേരി റോഡിനു സമീപത്തു വച്ചായിരുന്നു ഇവർ അറസ്റ്റിലായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഞ്ചാവ് (Marijuana) ഷോൾഡർ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് പ്രതികളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.  അസം സ്വദേശികളായ ജാദവ് സർക്കാർ, ശിബചരൺ ദാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 


Also Read: KSRTC: പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ്


 


ഇവരിൽ നിന്നും 8.25 ഗ്രാം കഞ്ചാവാണ് (Marijuana Seized) എക്സൈസ് സംഘം പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.  സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, കെ ബി ബാബുരാജ്, സിഇഒമാരായ എ അനിൽ, പി പി ജിതിൻ, വി ബി നിഷാദ് എന്നിവർ കൽപറ്റ-മുണ്ടേരി ഭാഗങ്ങളിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലാകുന്നത്. 


മറ്റ് ഭാഷാ തൊഴിലാളികൾ കേരളത്തിൽ കഞ്ചാവ് (Marijuana) കൊണ്ടുവന്ന് വ്യാപകമായി ചില്ലറ കച്ചവടക്കാർക്ക് വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിതുടർന്ന് എക്‌സൈസ് അന്വേഷണം നടത്തി വരികെയാണ് ഇവരുടെ അറസ്റ്റ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.