മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി? 8 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
പാല് കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കം എഴുന്നേൽക്കാഞ്ഞതോടെയാണ് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 8 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ മൂര്‍ക്കനാടു പാറക്കല്‍ താഴം മുനീര്‍ - ഫാത്തിമ സന ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള മുഹമ്മദ് അയാസ് ആണ് മരിച്ചത്. പാല് കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കം എഴുന്നേൽക്കാഞ്ഞതോടെയാണ് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ: ഭർതൃപിതാവ് അറസ്റ്റിൽ
മഞ്ചേരി പന്തല്ലൂരിൽ യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ മരണത്തിലാണ് ഇവരുടെ ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിനെ പോലീസ് അറസ്റ്റു ചെയ്തത്.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ്.
അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ വീട്ടിൽ അറിയിച്ചപ്പോൾ ഉടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ അവർ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്നാണ് തഹ്ദിലയുടെ വീട്ടുകാർ പറയുന്നത്. ഗാർഹിക പീഡനം ആരോപിച്ച് തഹ്ദിലയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.