തൃശ്ശൂരിൽ മദ്യപിച്ച് എത്തിയ പിതാവ് മകനെ വെട്ടിപരിക്കേല്പിച്ചു
Father attacked son in thrissure: കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍: ജില്ലയിൽ മദ്യലഹരിയിൽ പിതാവ് 12 കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. തൃശൂര്‍ പനമ്പിള്ളിയിലാണ് സംഭവം നടന്നത്. വാനത്ത് വീട്ടില്‍ പ്രഭാതാണ് രാവിലെ 10 മണിയോടെ മകന്‍ ആനന്ദ കൃഷ്ണനെ ആക്രമിച്ചത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവിനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: കോട്ടയത്ത് ലോറിയിലെ കയർ കുരുങ്ങി മധ്യവയസ്കൻ മരിച്ച സംഭവം; ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു
ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസടക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് 12 വയസ്സുള്ള മകനെ വെട്ടിപ്പരിക്കേല്‍പിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാതാവിന്റെയും മൊഴിയെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...