കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട അടിച്ച് തകർത്തു. കുപ്പിയിൽ മണ്ണെണ്ണ കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ആളാണ് അക്രമം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലെ കായനാട്ട് റോബിൻ എന്നയാളുടെ  കടയാണ് അക്രമി അടിച്ച് തകർത്തത്. ഇരുമ്പ് വടിയുമായെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാരൻ പറഞ്ഞു.


കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും അടിച്ച് തകർത്തു.  ഇയാൾ സ്ഥിരം അക്രമിയാണെന്നും റെയിൽവെ സ്റ്റഷനിൽ യാത്രക്കാർക്ക് നേരെ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു.ആലുവ നഗരത്തിൽ അക്രമം പതിവാണെന്നും പോലീസ് തിരിഞ്ഞ് നോക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങൾ തമ്പടിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ സ്‌പെഷ്യൽ ബ്രാഞ്ചിന് വീഴ്ച വന്നതായും ആക്ഷേപമുണ്ട്.


പുല്‍പ്പള്ളിയിലെ വായ്പാത്തട്ടിപ്പ്; കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തു


വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ ഏബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. വയനാട് പുല്‍പ്പള്ളിയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ക്രമക്കേട് നടന്ന കാലയളവില്‍ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു കെകെ ഏബ്രഹാം.


കസ്റ്റഡിയിലെടുത്ത ഏബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഏബ്രഹാം ക്രമവിരുദ്ധമായി വായ്പകൾ നൽകിയിരുന്നുവെന്നാണ് കേസിലെ പ്രധാന ആരോപണം. ബാങ്ക് മുന്‍ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യനാണ് ഏബ്രഹാമിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.


രാജേന്ദ്രന്‍ നായരുടെ വീട് തന്റെ സര്‍വീസ് ഏരിയയിലാണുള്ളതെന്നും അദ്ദേഹത്തിന്റെ അപേക്ഷ താന്‍ കണ്ടിട്ടില്ലെന്നും കുര്യൻ പറഞ്ഞു. സ്ഥലപരിശോധനയുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ടുവെന്നും വായ്പാ വിതരണത്തിലെ ക്രമക്കേട് പാര്‍ട്ടി തലത്തില്‍ അറിയിച്ചിരുന്നുവെന്നും എന്നാൽ, ക്രമക്കേടില്‍ സഹകരണവകുപ്പിന്റെ അന്വേഷണം പ്രഹസനമായെന്നുമാണ് ടിഎസ് കുര്യന്‍ ആരോപിച്ചത്.


വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രന്‍ നായരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് രാജേന്ദ്രൻ നായരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പകമൂല സ്വദേശിയാണ് രാജേന്ദ്രന്‍ നായർ. രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിൽ ഉള്ളത്.


എന്നാല്‍ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തന്റെ പേരില്‍ തട്ടിയെടുത്തതാണെന്നുമായിരുന്നു രാജേന്ദ്രൻ നായരുടെ പരാതി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രാജേന്ദ്രൻ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.