അഹമ്മദാബാദ്: താൻ ഐ.ഐ.എം ബിരുദധാരിയെന്നും ഗൂഗിളിലാണ് ജോലിയെന്നും കാണിച്ച് അമ്പതോളം സ്ത്രീകളെ പറ്റിച്ചയാള്‍ അറസ്റ്റില്‍. വിഹാന്‍ ശര്‍മ എന്നയാളാണ് അറസ്റ്റിലായത്.ഗുഗിളില്‍ എച്ച്‌ആര്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്നു മാട്രിമോണിയല്‍ സൈറ്റില്‍ വിവരണം നല്‍കിയ ഇയാള്‍ക്ക് പല പേരുകളില്‍ ഐ.ഡി ഉണ്ട് . സന്ദീപ് മിശ്ര, വിഹാന്‍ ശര്‍മ്മ, പ്രതീക് ശര്‍മ്മ, ആകാശ് ശര്‍മ്മ എന്നിങ്ങനെയുള്ള ഐഡിയിലൂടെ ഇയാള്‍ നാല്‍പത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്. ഇതുവഴി സ്ത്രീകളെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു യുവാവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ALSO READവാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘം: ആർ.നിശാന്തിനിക്ക് ചുമതല


 


30 സിം കാര്‍ഡുകളും നാല് മൊബൈല്‍ ഫോണും നാല് വ്യാജ തിരിച്ചറിയല്‍ രേഖയുമാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. സ്ത്രീകളുമായി ശാരീരിക അടുപ്പം ഉണ്ടാക്കിയെടുക്കുകയും പിന്നീട് അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയുമാണ് ഇയാളുടെ രീതി. ഫോണില്‍ നിന്ന് ചില വിഡിയോകളും പൊലീസിന് ലഭിച്ചു.


 


ALSO READകാൻസർ രോഗ വിദഗ്‌ധ ഡോ വി ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


 


അതേസമയം ഇയാൾക്കെതിരെയുള്ള ബാക്കി കേസുകൾ കൂടി പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇയാൾ രാജ്യത്തിന് പുറത്തും സമാന രീതിയിലുള്ള കേസുകളിലെ പ്രതിയാണെന്നാണ് പോലീസിന് കിട്ടിയ സൂചന. ഇതിനായി കേസ്ന്വേഷിക്കുന്ന അഹമ്മദാബാദ് പോലീസിന്റെ പ്രത്യേകം സംഘം രാജ്യത്തിന് പുറത്തും അന്വേഷണം നടത്തിയേക്കാം. കേസിന്റെ എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമെ ഇതുണ്ടാവുകയുള്ളു എന്നാണ് പ്രാഥമിക സൂചന.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.