ഗൂഡല്ലൂർ: തമിഴ്നാട് തേനി ഗൂഡല്ലൂരിൽ വനം വകുപ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. കെ ജി പട്ടി സ്വദേശി ഈശ്വരൻ ആണ് മരിച്ചത്. കഴിഞ്ഞ  രാത്രിയിൽ മേഘമല കടുവാ സങ്കേതത്തിന്റെ ഭാഗമായ വണ്ണാത്തിപാറയിൽ വെച്ചാണ് സംഭവം.വനത്തിൽ വേട്ടയ്ക് എത്തിയ ഈശ്വരനെയും സംഘത്തെയും മടക്കി അയക്കിന്നതിനിടെ, ഇയാൾ അക്രമാസക്തനായതോടെ  വെടി ഉതിർക്കുകയിരുന്നുവെന്ന് വനം വകുപ്പ് 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുഡല്ലൂർ ഫോറസ്ററ് സംഘം വന്നതിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ട സംഘത്തെ കാണുകയുമായിരുന്നു. ഇവരോട് കാട്ടിൽ നിന്ന് മടങ്ങാൻ ആവശ്യപെട്ടെങ്കിലും തുടർന്ന്  തർക്കം ഉണ്ടാവുകയും ഈശ്വരൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്  ഉദ്യോഗസ്ഥരെ ആക്രമിയ്ക്കാൻ ശ്രമിയ്ക്കുകയുമായിരുന്നു. പ്രാണ രക്ഷാർത്ഥമാണ് വെടി ഉതിർത്തതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.


ഈശ്വരന്റെ നെഞ്ചിൽ ആണ് വെടിയേറ്റത്. ഉടൻ തന്നെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. പിന്നീട് മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേയ്ക് മാറ്റി. എന്നാൽ പോസ്റ്റ്‌ മാർട്ടം കമ്പത് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ, കമ്പം ആശുപത്രിയ്ക് മുൻപിൽ പ്രതിഷേധം നടത്തി. ഈശ്വരനും സംഘവും വേട്ടയ്ക് പോയതലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ അവശ്യപെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.