തൃശ്ശൂർ: ചാവക്കാട് തിരുവത്രയിൽ വാഹന പരിശോധനക്കാടെ മോഷ്ടിച്ച വാഹനവുമായി കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയിൽ. വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മാല മോഷണ കേസുകളിൽ പ്രതിയായ  തിരുവത്ര പുത്തൻകടപ്പുറം ചാടീടകത്ത് 39 വയസുള്ള  അലി എന്ന പിക്കാസ് അലിയാണ് ചാവക്കാട് പോലീസിന്റെ വലയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കഴിഞ്ഞ 18 ന് വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായ നിലയിൽ ബൈക്കോടിച്ചു വന്ന ഇയാളെ തടഞ്ഞു നിറുത്തി രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് മനസ്സിലായി.തുടർന്ന് വാഹനത്തിന്റെ ചേസിസ് നമ്പറെടുത്ത് പോലീസ് പരിശോധിച്ച് യഥാർത്ഥ ഉടമസ്ഥനെ തിരിച്ചറിയുകയായിരുന്നു.


Also Read:  Drug Seized: കോഴിക്കോട് വൻ ലഹരിവേട്ട: മൂന്നു പേർ പിടിയിൽ


പിന്നീട് നടത്തിയ അന്വേഷണത്തിൽ ബൈക്ക് വടക്കാഞ്ചേരി പോലീസ് പരിധിയിൽ നിന്നും 2020 ൽ മോഷണം പോയതാണെന്ന് തെളിഞ്ഞു.തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ 2021 ൽ എറണാംകുളം പറവൂർ അത്താണിയിൽ റോഡിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തായും, 2022 ൽ എറണാകുളം കോങ്ങാരപ്പള്ളിയിൽ ഒരു കടയ്ക്കുള്ളിൽ നിന്നിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തതായും ഇയാൾ സമ്മതിച്ചു.


പ്രതിയുടെ വീട്ടിൽ നിന്നും വരാപ്പുഴ കൂനമ്മാവിൽ നിന്നും പ്രതി മോഷണം നടത്തി വ്യാജ നമ്പർ പതിപ്പിച്ച് ഉപയോഗിച്ചിരുന്ന ബുള്ളറ്റും കണ്ടെടുത്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.