കൊല്ലം: ലെയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ എട്ട് പേർ ചേർന്ന് മർദ്ദിച്ചു. കൊല്ലം വാളത്തുങ്കലാണ് സംഭവം. പള്ളിമുക്ക് സ്വദേശി നീലകണ്ഠനാണ് മർദ്ദനമേറ്റത്. നീല കണ്ഠൻറെ കൈവശ മുണ്ടായിരുന്ന ചിപ്സ് പാക്കറ്റ് ചോദിക്കുകയും  ഇല്ലെന്ന് പറഞ്ഞതോടെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. സമീപത്തെ ചതുപ്പ് പ്രദേശത്ത് തെങ്ങിനോട് ചേർത്ത് നിർത്തിയ ശേഷം ക്രൂരമായി അടിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ.


സുഹൃത്തിൻറെ വീട്ടിലേക്ക് പോവുകയായിരുന്നു നീലകണ്ഠൻ. കുറേ നേരമായിട്ടും കാണാതായതോടെ നീല കണ്ഠനെ തിരക്കിയെത്തിയ സുഹൃത്ത് അനന്തുവാണ് ദൃശ്യങ്ങൾ പകർത്തിയത്. ശരീരമാസകലം പരിക്കേറ്റ നീല കണ്ഠനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പോലീസ് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.


Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമെന്ന് ഉറപ്പ്!


പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കൊലപാതകത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ചെയ്ത് നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൂറത്കൽ മംഗൾപേട്ടെ സ്വദേശി ഫാസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റ്‌ മരിച്ചത്‌.  ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തിയിരുന്നു.  ഇയാളുടെ കടയുടെ മുന്നിൽ വച്ച് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.


സൂറത്കലിൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരെയാണ്  അറസ്റ്റിലായത്. ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.