Alappuzha: ആലപ്പുഴയില്‍ റീഡിങ് എടുക്കാൻ എത്തിയ വാട്ടർ അതോറിറ്റി ജീവനക്കാരനു ക്രൂര മർദ്ദനം
water authority employee attack: വെള്ളം സൗജന്യമാണ് അതുകൊണ്ട് മീറ്റർ റീഡിംഗ് എടുക്കാൻ പറ്റില്ലന്ന് പറഞ്ഞ് വീട്ടുടമ വടി ഉപയോഗിച്ച് ബിജുവിനെ അക്രമിക്കുകയായിരുന്നു.
ആലപ്പുഴ: മീറ്റർ റീഡിഗ് എടുക്കാൻ എത്തിയ ജീവനക്കാരന്റെ കൈ അടിച്ച് ഒടിച്ചു. ആറാട്ടപ്പുഴ പെരുമ്പള്ളി കാലായിക്കൽ വീട്ടിൽ ബിജു ( 51 ) ആണ് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം താമരക്കുളം പഞ്ചായത്തിലെ 11 ആം വാർഡിലെ തൊന്നാട്ട് വിളയിൽ പ്രഹ്ളാദൻ എന്ന ആളിന്റെ വീട്ടിലാണ് ജല ജീവൻ പദ്ധതിയുടെ ഭാഗമായി മീറ്റർറീഡിംഗ് എടുക്കാൻ ജീവനക്കാരൻ എത്തിയത്.
ALSO READ: പെരുമ്പാവൂരിൽ മൂന്നര വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേർ പിടിയിൽ
വെള്ളം സൗജന്യമാണ് അതുകൊണ്ട് മീറ്റർ റീഡിംഗ് എടുക്കാൻ പറ്റില്ലന്ന് പറഞ്ഞ് വീട്ടുടമ വടി ഉപയോഗിച്ച് ബിജുവിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ വലത് കൈയ്ക്ക് പരിക്ക്പറ്റി. ജല അതോറിറ്റി മാവലിക്കര ഡിവിഷനിലെ മീറ്റർ റിഡർ ജീവനക്കാണ് ബിജു. താമരക്കുളം പഞ്ചായത്തിലാണ് ജോലി നോക്കുന്നത്. നൂറനാട് പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy