വയനാട്: കാട്ടിക്കുളത്ത് ബസ്സിൽ കടത്തി കൊണ്ടുവരികയായിരുന്ന 250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ചുണ്ടേൽ പുത്തൻപുരയ്ക്കൽ വീട്ടിൽ  അരുൺ ആന്റെണി ആണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ഭാഗത്തുനിന്ന്  മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിൽ വെച്ച് ഇയാൾ പിടിയിലായത്. പ്രതിയെ തുടർനടപടിക്കായി മാനന്തവാടി എക്സ്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട് വാകേരിയിൽ കാടും നാടും വിറപ്പിച്ച വടക്കനാട് കൊമ്പൻ വീണ്ടും കൂടല്ലൂരെത്തി


വയനാട് വാകേരിയിൽ കാടും നാടും വിറപ്പിച്ച വടക്കനാട് കൊമ്പൻ വീണ്ടും കൂടല്ലൂരെത്തി. കടുവയെ തുരത്താനുള്ള ദൗത്യവുമായാണ് വടക്കനാട് കൊമ്പനെന്ന വിക്രമൻ വനം വകുപ്പിൻ്റെ ദൗത്യം സംഘത്തിനൊപ്പം കൂടല്ലൂരെത്തിയത്. നാട്ടുകാരിൽ പലർക്കും പഴയ ഭയം ഉണ്ടെങ്കിലും വിക്രം ഇന്ന് മുമ്പ് ആരെയും കണ്ട ഭാവം നടിക്കുന്നില്ല.


ALSO READ: വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ആറാം ദിവസവും വിഫലം


ഒരു കാലത്ത് നാടിനെ വിറപ്പിച്ച വടക്കനാട് കൊമ്പൻ കുങ്കിയാനയായി വിക്രം എന്ന പേരിൽ കടുവ ഭൗത്യത്തിന് തിരിച്ചെത്തിയപ്പോൾ വാകേരികാർക്ക് പ്രിയങ്കരനായി മാറുകയാണ്.  2014- ത് വാകേരി പ്രദേശത്ത് സ്ഥിരമായി വിലസിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നത്. ബത്തേരിക്കടുത്ത വടക്കനാട് പ്രദേശത്ത് സ്ഥിരം സാന്നിധ്യമായതിനാലും, കൃഷി നശിപ്പിച്ചിരുന്നതിനാലും പിന്നീട്വടക്കനാട്   കൊമ്പൻ എന്ന വിളിപ്പേര് വീണു.


നാട്ടുകാർ നടത്തിയ  ഒരു മാസം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2019 ൽ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടി മുത്തങ്ങ ആനപന്തിയിലെത്തിച്ചു. പിന്നീട് നീണ്ട പരിശീലനത്തിനൊടുവിൽ ഇപ്പോൾ മുത്തങ്ങയിലെ കുങ്കിയാനകളിൽ  പ്രധാനിയായി. പേര് മാറ്റി വിക്രം ആയി. 
    
34 വയസ്സുള്ള ഈ ഗജവീരൻ  മൂന്നാറിലും പാലക്കാടുമെല്ലാം വന്യമൃഗങ്ങളെ പിടികൂടുന്ന ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നാട്ടുകാർക്ക് പ്രിയങ്കരനായ  പ്രജീഷിനെ കൊല ചെയ്ത് ഭക്ഷിച്ച കടുവയെ വെടിവെക്കാനുള്ള ദൗത്യസംഘത്തിൽ ഭരത് എന്ന കുങ്കിയാനക്കൊപ്പം വിക്രമും എത്തിയപ്പോൾ വാകേരികർക്ക് കൗതുകമാകുകയായിരുന്നു. അവർക്കിപ്പോഴും അവൻ വടക്ക നാട് കൊമ്പൻ തന്നെയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.