Accident News: കാർ മറ്റൊരു വാഹനവുമായി മത്സരയോട്ടം; വാഹനാപകടത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം
Kollam Accident: കാർ മറ്റൊരു വാഹനവുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു
കൊല്ലം: വാഹനാപകടത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം. കൊല്ലം വാഴപ്പാറ (82) വയസ്സുള്ള ഉമൈബ ബീവിയാണ് മരിച്ചത്. മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വീടിന് മുന്നിലൂടെ നടന്ന് പോവുമ്പോൾ അമിതവേഗതയിലെത്തിയ കാർ ഉമൈബ ബീവിയെ ഇടിച്ചുത്തെറിപ്പിക്കുകയായിരുന്നു.
കാർ മറ്റൊരു വാഹനവുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കലഞ്ഞൂർ സ്വദേശി കാർത്തിക് ബിജു എന്ന 19 കാരനാണ് കാർ ഓടിച്ചത്. ഉമൈബ ബീവിയെ ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരും; കൊല്ലത്ത് ഏഴുവയസുകാരിക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു
ഈ മേഖലയിൽ വിദ്യാർത്ഥി സംഘങ്ങൾ വാഹനങ്ങളിൽ മത്സരയോട്ടം നടത്തുന്നതായി ആക്ഷേപമുണ്ട്. പത്തനാപുരം പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...