സ്വയം തൊഴിൽ വായ്പ തരപ്പെടുത്തി തരാം ; 35 ലക്ഷം തട്ടിയ പ്രതി മുങ്ങി
ഏഴ് സംഘങ്ങൾക്ക് വായ്പ സംഘടിപ്പിച്ച് നൽകാമെന്ന വാഗ്ദാനം നൽകി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
തിരുവനന്തപുരം: സ്വയം തൊഴിൽ വായ്പ തരപ്പെടുത്തി തരാം എന്ന് പറഞ്ഞു 35 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അനീഷിന്റെ പൂവച്ചലിലെ കടയിൽ പോലീസ് പരിശോധന നടത്തി. ഫോർട്ടു സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കാട്ടാക്കട പൂവച്ചൽ ഹൈസ്കൂൾ സമീപം അനീന ട്രേഡിങ് ഡിസ്ട്രിബ്യൂഷൻ എന്ന സ്ഥാപനത്തിൽ പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. ഒളിവിൽ പോയ ഇയാൾക്കായി പോലീസ് പൂവച്ചൽ പ്രദേശങ്ങളിൽ പരിശോധന നടത്തി വരുകയാണ്.
കുടുംബശ്രീ സ്വയം തൊഴിൽ വായ്പ തട്ടിയെടുത്ത കേസിൽ മൂന്നാം പ്രതിയായ യുവതി അറസ്റ്റിലായിരുന്നു. മുരുക്കുംപുഴ സ്വദേശിനി രാജില രാജനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.ഏഴ് സംഘങ്ങൾക്ക് വായ്പ സംഘടിപ്പിച്ച് നൽകാമെന്ന വാഗ്ദാനം നൽകി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
കേസിൽ മൂന്നാം പ്രതിയാണ് രാജില ഒന്നാംപ്രതി ഗ്രേസിയും ഇപ്പോൾ ഒളിവിലാണ്. വായ്പ നൽകിയ ബാങ്ക് മാനേജർ അഞ്ചാം പ്രതിയാണ്. സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പ ഇടനില നിന്ന് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 5 ലക്ഷം രൂപയാണ് നൽകുന്നത്.ഇതിൽ മൂന്നു ലക്ഷത്തി 75000 രൂപ കോർപ്പറേഷൻ സബ്സിഡി ആണ്.
ഒരു ലക്ഷത്തി 25,000 രൂപ സംരംഭകർ തിരിച്ചടയ്ക്കണം. വായ്പാത്തുക അനീഷിന്റെ അക്കൗണ്ടിലാണ് എത്തിയത്.രാജിലയുടെ അക്കൗണ്ടിൽനിന്ന് 17 ലക്ഷം രൂപ അനീഷിന്റെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പണം കിട്ടാതായതോടെ സംരംഭകർ ബാങ്കിൽ പോയി അന്വേഷിച്ചപ്പോഴാണ് പുറത്തായത് .തട്ടിപ്പ് പുറത്തുവന്നതോടെ കൂടുതൽ ആളുകൾ പരാതിയുമായി പോലീസിന് സമീപിക്കുന്നുണ്ട്. വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് അംഗത്തിൻ്റെ മരുമകനാണ് പ്രതിയായ അനീഷ്. ഇയാളുടെ സഹോദരൻ പോലീസ് ഉദ്യോഗസ്ഥനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.