നൂറ്റിയമ്പത് ഗ്രാം; ലക്ഷങ്ങൾ വരുന്ന മയക്കുമരുന്ന്, പ്രതികൾ പിടിയിൽ
കൃഷ്ണഗിരിയിൽ നിന്നുമാണ് പ്രതികൾ എം.ഡി.എം.എ കൊണ്ടുവന്നത്. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽക്കുകയായിരുന്നു ലക്ഷ്യം
തൃശ്ശൂർ: അങ്കമാലിയിൽ പോലീസിന്‍റെ നേതൃത്വത്തിൽ വൻ മയക്ക്മരുന്ന് വേട്ട. നൂറ്റിയമ്പത് ഗ്രാം രാസലഹരിയുമായാണ് രണ്ട് യുവാക്കൾ പിടിയിലായത്. പെരുമ്പാവൂർ ചേലാമറ്റം ചിറക്കൽ വീട്ടിൽ ജോൺ ജോയി (22), കുറുമശേരിയിൽ താമസിക്കുന്ന ചേലാമറ്റം പള്ളിയാന ശ്യാം (27) എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരെത്ത തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കൃഷ്ണഗിരിയിൽ നിന്നുമാണ് പ്രതികൾ എം.ഡി.എം.എ കൊണ്ടുവന്നത്. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽക്കുകയായിരുന്നു ലക്ഷ്യം. ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്നാണ് പിടികൂടിയത്. ഇതിന് മുമ്പും ഇവർ മയക്കുമരുന്ന് കടത്തിയതായി സൂചനയുണ്ട്. കാറിൽ പ്രത്യേക അറയുണ്ടാക്കി അതിലാണ് കടത്തിയത്.
കാറും കസ്റ്റഡിയിലെടുത്തു. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പി.ഷംസ്, ഇൻസ്പെക്ടർ പി.ലാൽകുമാർ, എസ് ഐ ഷാഹുൽ ഹമീദ്, എ എസ് ഐ എം.എസ്.വിജേഷ്, എം.എം.കബീർ തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...