അഞ്ചുതെങ്ങ്: മാമ്പള്ളി കടപ്പുറത്ത് അനധികൃതമായി മദ്യവിൽപ്പന നടത്തിയ പ്രതി പിടിയിൽ. ഇവിടെ അനധികൃതമായി മദ്യ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് പോലീസ് നടത്തിയ പരിശോധനയിൽ മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ നിന്നും അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി മരിച്ചനിലയിൽ! 


മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ജെയിംസിനെ പോലീസ് അറസ്റ്റു ചെയ്ത് വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ചന്ദ്രദാസ്, എസ്.ഐ സജീവ്, എസ്സിപിഓ മനോജ്, സജു, സിപിഒ മാരായ ഷിജു, വിഷ്ണു എന്നിവർ ചേർന്ന സംഘമാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെടുത്തത്.  തുടർന്നും പള്ളി കമ്മിറ്റിയുടേയും കടലോര ജാഗ്രത സമിതിയുടെയും സഹകരണത്തോടു കൂടി പോലീസ് റെയ്ഡും മറ്റ് ശക്തമായ നിയമ നടപടികളും സ്വീകരിക്കുമെന്ന് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ചന്ദ്രദാസ് വ്യക്തമാക്കി.


Also Read: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ മാറും ലഭിക്കും വൻ ധനലാഭം!


ഇലന്തൂർ ഇരട്ട നരബലി: ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും


പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഇന്ന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശിയായ പത്മത്തെ ഇലന്തൂരിൽ കോണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്ച് അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 


Also Read: പാർക്കിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അടുത്തെത്തി കരടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.  കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രമാണ് ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യ മാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഇലന്തൂരില്‍ പാരമ്പര്യ ചികിത്സ നടത്തിവന്നിരുന്ന ഭഗവല്‍ സിംങ്, ഭാര്യ ലൈല എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കേസിലെ പ്രതികളുടെ കുറ്റം തെളിയിക്കുന്നതിനായുള്ള മുഴുവന്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് ഡിസിപി എസ് ശശിധരന്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.