മൂന്നാർ:  ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ കുട്ടിയെ പീഡിച്ച കേസിൽ പ്രതി അറസ്റ്റിൽ . മാങ്കുളം സ്വദേശി സണ്ണി (28) യെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മതാപിതാക്കളില്ലാത്ത കുട്ടി അമ്മൂമയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അയൽ വാസിയായ പ്രതി വീട്ടിൽ നിന്നും കുട്ടിയെ സമീപത്തെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പരാതിപ്രകാരം കേസെടുത്തെങ്കിലും പ്രതി ഒളിവിൽ പോയി. ഇന്നലെ രാത്രിയോടെയാണ് പിടികൂടിയത്.


2500 കോടിയുടെ മയക്കുമരുന്ന്: രാജ്യത്ത് വൻ ലഹരി വേട്ട


ഡൽഹിയിലും പൂനെയിലുമായി വൻ ലഹരി വേട്ട. 2500 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. 1100 കിലോ​ഗ്രാം സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. രണ്ടു ദിവസങ്ങളിലായി നടന്ന പോലീസ് പരിശോധനയിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. ചോദ്യം ചെയ്യലിൽ നിന്നും പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.


ലഹരി വിൽപ്പന നടത്തിയത് പൂനെയിലെ സംഭരണശാലകളിൽ നിന്നും ഡൽഹിയിലെ ഗോഡൗണുകളിൽ എത്തിച്ചായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനുമുമ്പേ 700 കിലോ​ഗ്രാം മെഫെഡ്രോൺ പൂനെയിൽ‍ നിന്നും പിടിച്ചെടുത്തിരുന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.