ഇടുക്കി: അടിമാലിയിൽ (Adimali) യുവാവിന് നേരെ ആസിഡ് ആക്രമണം (Acid Attack). അടിമാലി സ്വദേശി ഷീബയാണ് തിരുവനന്തപുരം (Thiruvananthapuram) സ്വദേശിയായ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഷീബയെ പോലീസ് (Police) കസ്റ്റഡിയിലെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആസിഡ് ആക്രമണത്തിൽ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച ശേഷി നഷ്ടമായി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്തിരിഞ്ഞു നില്‍ക്കുന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.


Also Read: Aryan Khan Drug Case | ആര്യനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ല: വാട്‌സാപ്പ് ചാറ്റിലും കുറ്റകരമായി ഒന്നുമില്ലെന്ന് ബോംബെ ഹൈക്കോടതി


സമൂഹ മാധ്യമം വഴിയാണ് ഷീബയും അരുണും പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലെത്തി. യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് എന്ന് അറിഞ്ഞതോടെ അരുൺ പിന്മാറാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. 


Also Read: Varun Gandhi | കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി


അരുണിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആസിഡ് (Acid) ഒഴിക്കുകയായിരുന്നു. അതിന് ശേഷം ഒളിവിൽ പോയ യുവതിയെ ഇന്ന് മുരിക്കാശ്ശേരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത് (Custody). ആക്രമണത്തിനിടെ ആസിഡ് വീണ് ഇവർക്കും പരിക്കേറ്റിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.