മംഗളൂരൂ : കർണാടകയിലെ മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തി. പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവാവ് പെൺകുട്ടികൾക്ക് നേരെ ആഡിസ് ആക്രമണം നടത്തിയത്. സംഭവത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശി അഭിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. എംബിഎ വിദ്യാർഥിയാണ് 23കാരാനായ അഭിൻ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിൽ കഡാബ ജില്ലയിലെ സർക്കാർ കോളേജിൽ പഠിക്കുന്ന അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് പെൺകുട്ടികളിൽ ഒരാളോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരിക്കുന്നതെന്നാണ് സൂചന. ആ പെൺകുട്ടിയെ ആക്രമിക്കുന്നതോടൊപ്പം കൂടെയുണ്ടായിരുന്നു മറ്റ് രണ്ട് പേർക്കും പരിക്കേൽക്കുകയായിരുന്നു എന്നാണ് നിഗമനം. പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമ്പായിരുന്നു അഭിമന്റെ ആക്രമണം. 


ALSO READ : Chain Snatch Case : സോഡ കുടിക്കാൻ എന്ന വ്യാജേന വയോധികയായ കടയുടമയുടെ മാല പൊട്ടിച്ചു കടന്നു; 40കാരൻ പിടിയിൽ


പരീക്ഷയ്ക്കായി ഹാളിന് സമീപം പെൺകുട്ടികൾ ചേർന്ന് തയ്യാറെടുക്കമ്പോഴാണ് അഭിൻ ആഡിഡുമായി എത്തിയത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയ പ്രതി പെൺകുട്ടികൾക്കെ നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കോളജ് അധികൃതരും മറ്റ് വിദ്യാർഥികളും ചേർന്ന് പിടിച്ചുവെച്ച് പോലീസിന് ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടികളെ ആദ്യം കഡാബ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദ്യാർഥിനികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.