Actor Pareekutty Arrest: കാറിൽ എംഡിഎംഎയും കഞ്ചാവും; നടൻ പരീക്കുട്ടിയും സുഹൃത്തും പിടിയിൽ
10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവുമാണ് ജിസ്‌മോന്റെ പക്കൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.
ഇടുക്കി: എംഡിഎംഎയും കഞ്ചാവുമായി നടൻ പരീക്കുട്ടി പിടിയിൽ. എക്‌സൈസ് വാഹന പരിശോധനയിലാണ് മിനി സ്‌ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടിയും സുഹൃത്തും പിടിയിലായത്. നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്‌മോൻ (24) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കർണാടക റജിസ്‌ട്രേഷൻ കാറിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്.
ജിസ്‌മോന്റെ പക്കൽനിന്നും 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽനിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് എക്സൈസ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എക്‌സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫിസർമാരായ വി.ആർ.രാജേഷ്, പി.ആർ.അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്‌സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എം.ടി.ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.