തൃശൂര്‍: നടൻ സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശി രജീഷ് (33) ആണ് പിടിയിലായത്. ആളൂർ പോലീസാണ് ഇയാളെ പിടികൂടിയത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ (ജനുവരി 15) തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വെച്ചാണ് സുനില്‍ സുഗതയുടെ കാറിൽ സഞ്ചരിച്ചിരുന്ന അഭിനേതാക്കളായ ബിന്ദു തലം കല്യാണി, സഞ്ജു എന്നിവർക്ക് മർദ്ദനമേറ്റത്. സുനിൽ സു​ഖദ കാറിലുണ്ടായിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവഴിയിലൂടെ പോകുമ്പോൾ കാർ തട്ടിയെന്ന് പറഞ്ഞായിരുന്നു ഇവർക്ക് നേരെ ആക്രമണ നടത്തിയത്. രണ്ട് ബൈക്കുകളിലായെത്തിയ നാലം​ഗ സംഘമാണ് ആക്രമിച്ചതെന്ന് കാർ യാത്രക്കാർ പോലീസിനോട് പറഞ്ഞു. കാറിന്‍റെ മുൻവശത്തെ ചില്ല് തല്ലിതകർത്തിരുന്നു. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.